greenfield

താരങ്ങളെത്തിയാൽ കളിക്കാൻ തയാറെന്ന രീതിയിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയവും പരിസരവും ഒരുങ്ങിക്കഴിഞ്ഞെന്നാണ് സംഘാടകരുടെയും പൊലീസിന്റെയും വിലയിരുത്തൽ. ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ പരിശോധിച്ച് ഇന്ത്യയുടെയും ന്യൂസിലാൻഡിന്റെയും ടീം മാനേജർമാർ സംതൃപ്തി അറിയിച്ചു. 

തയാറാക്കിയിരുന്ന നാൽപതിനായിരത്തോളം ടിക്കറ്റും വിറ്റഴിഞ്ഞതിനാൽ ടിക്കറ്റോ പാസോ ഇല്ലാത്ത ആരെയും അന്നേ ദിവസം സ്റ്റേഡിയത്തിന് പരിസരത്തേക്ക് അടുപ്പിക്കില്ല. ടിക്കറ്റുള്ളവർക്ക് ചൊവ്വാഴ്ച വൈകിട്ട് നാല് മുതൽ സ്റ്റേഡിയത്തിലേക്ക് കയറാം. കളിയുടെ ആവേശത്തിനൊപ്പം ആഘോഷിക്കാൻ കൊണ്ടുവരുന്ന കൊടികൾ, ബാനറുകൾ, ഫ്ളക്സ് ബോർഡുകളൊന്നും സ്റ്റേഡിയത്തില്‍ അനുവദിക്കില്ല. 

Spacyt20tvm എന്ന മൊബൈൽ ആപ്ളിക്കേഷനിൽ നോക്കി സീറ്റുകളുടെയും പാർക്കിങ് കേന്ദ്രങ്ങളുടെയും ക്രമീകരണം അടക്കമുള്ള സൗകര്യങ്ങൾ മനസിലാക്കാമെന്ന് കെ.സി.എയും അറിയിച്ചു.