blasters-won

Kerala Blasters Facebook page

ഐഎസ്എല്ലില്‍ ജയിച്ചുതുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. സീസണിലെ ആദ്യമല്‍സരത്തില്‍ ഇന്റര്‍ കാശിയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ചു. ക്യാപ്റ്റന്‍ വിപിന്‍ മോഹനനും ആന്ദ്രേ ഗ്രീനുമാണ് ഗോളുകള്‍ നേടിയത്  

മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം സീസണിലെ ആദ്യമല്‍സരം ജയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇരുപകുതികളിലുമായി നേടിയ രണ്ടുഗോളില്‍ വിജയം. നായകനായി ഇറങ്ങിയ വിപിന്‍ മോഹനന്‍ പതിനെട്ടാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. വലതുവിംങ്ങില്‍ നിന്ന് കോറോ സിംഗ് നൽകിയ പാസ് ബോക്സിന്റെ മധ്യത്തിൽ നിന്ന് തകർപ്പൻ ഫിനിഷിലൂടെ വിബിൻ മോഹനൻ വലയിലാക്കി 

ആന്ദ്രെ ഗ്രീനും ഫ്രെഡി ലല്ലാവ്മൗമയും എതിർ ഗോൾമുഖത്ത് നിരന്തരം അപകടകാരികളായെങ്കിലും ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്സിന് ലീഡുയര്‍ത്താനായില്ല

പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ തിളങ്ങിയ വിബിൻ മോഹനന്റെയും ഫ്രെഡി ലല്ലാവ്മൗമയുടെയും പ്രകടനം നിര്‍ണായകമായി. ഇക്കുറി ബ്ലാസ്റ്റേഴ്സിലെത്തിയ ഇംഗ്ലീഷ് താരം ആന്ദ്രേ ഗ്രീന്‍ ഇഞ്ചുറി ടൈമിലാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള്‍ നേടിയത് . ലീ‍ഡുയര്‍ത്തും മുമ്പ് സമനില ഗോളിനായി ഇന്റർ കാശി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഉറച്ചു നിന്നു. 

.25 ന് മുംബൈ സിറ്റിക്കെതിരെ കലൂർ സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ച് 

ENGLISH SUMMARY:

Kerala Blasters win against Inter Kashi in their ISL season opener with a two-goal victory. The match highlights solid performances from Captain Vipin Mohanan and Andre Green at the Balewadi Stadium in Pune.