kerala-blasters-2
  • കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി ആഷ്‌ലി വെസ്റ്റ്‌വുഡ് തന്നെ തുടരും. പുതിയ ഉടമകളായ യുഎഇ ആസ്ഥാനമായ അൽ ഫുർസാൻ കൺസോർഷ്യം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു

കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി ആഷ്‌ലി വെസ്റ്റ്‌വുഡ് തന്നെ തുടരും. പുതിയ ഉടമകളായ യുഎഇ ആസ്ഥാനമായ അൽ ഫുർസാൻ കൺസോർഷ്യം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ടീമിന്റെ പുതിയ സീസണിലേക്കുള്ള പ്രീസീസൺ തയ്യാറെടുപ്പുകൾ നാളെ മുതൽ മഹാബലിപുരത്ത് ആരംഭിക്കും. ആരാധകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ടീമിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുമെന്നും പുതിയ ഉടമകൾ വ്യക്തമാക്കി. പുതിയ സീസണിലേക്കുള്ള താരങ്ങളെയും സ്റ്റാഫിനെയും ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നും അൽ ഫുർസാൻ അറിയിച്ചു. Also Read: ‘നാട്ടിലേക്ക് തിരിക്കാന്‍ മണിക്കൂറുകള്‍ മാത്രം, വിമാനത്താവളത്തിലെത്തി കുടുംബം, പക്ഷേ അബൂട്ടി വന്നില്ല...പിന്നെ കണ്ടത്...’

നിലവിൽ കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം തന്നെയാണ് ടീമിന്റെ ഹോം ഗ്രൗണ്ടായി തീരുമാനിച്ചിരിക്കുന്നത്. സ്റ്റേഡിയവുമായി ബന്ധപ്പെട്ട് നേരത്തെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ഹോം വേദിയിൽ മാറ്റമുണ്ടാകില്ലെന്നാണ് ഉടമകളുടെ നിലപാട്. യുഎഇ ആസ്ഥാനമായ സ്പോർട്സ്, സ്പോർട്സ്-ടെക് കൺസോർഷ്യമായ അൽ ഫുർസാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. മാഗ്നം ഗ്രൂപ്പുമായി അൽ ഫുർസാൻ അന്തിമ കരാറിൽ ഒപ്പുവച്ചു. ഏറ്റെടുക്കൽ നടപടികൾ എട്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കും.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നന്ദി അറിയിച്ച് മാഗ്നം ഗ്രൂപ്പും രംഗത്തെത്തി. പുതിയ സീസണിൽ ഒക്ടോബർ 11ന് ഇന്റർ കാശിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഐഎസ്എൽ മത്സരം.

ENGLISH SUMMARY:

Ashley Westwood will continue as the head coach of Kerala Blasters. The UAE-based Al Fursan consortium, the club’s new owners, officially announced the decision. The team’s pre-season preparations for the new season will begin in Mahabalipuram tomorrow.