sanju-samson-kerala-team

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ കേരളത്തിലെ പ്രകടനത്തിനു പിന്നാലെ സഞ്ജു സാംസണിനെ ചെന്നൈ സൂപ്പർ കിങ്സിന്റെ  ക്യാപ്റ്റനാക്കണമെന്ന ആവശ്യവുമായി ആരാധകർ. കേരള ടീം സൂപ്പർ ലീഗിലേക്ക് കടന്നതോടെ സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ചാണ് ആരാധകർ സിഎസ്‍കെയിലും മാറ്റം വേണമെന്ന് ആവശ്യപ്പെടുന്നത്. 

സഞ്ജുവിനെ എന്തുകൊണ്ടാണ് സിഎസ്കെ ക്യാപ്റ്റനായി ഉയർത്തികൊണ്ടുവരാത്തത്. 2028 ലെ മെഗാലേലത്തിനു മുൻപ് സഞ്ജുവിന്റെ ക്യാപ്റ്റൻ‌സി പരീക്ഷിക്കാനുള്ള അവസരമായിരുന്നു 2027 ലെ ഐപിഎൽ എന്ന് ജുനൈദ് ഖാന‍് എന്നൊരു ആരാധകരൻ എക്സിൽ കുറിച്ചു. ഋതുരാജ് ഗെയ്‌ക്‌വാദിന് പകരം ചെന്നൈ സൂപ്പർ കിങ്സ് സഞ്ജു സാംസണെ നായകനായി പരിഗണിക്കാൻ സമയമായോ എന്ന് Reddit ല്‍ ആരാധകർ ചോദിച്ചു. 

സയ്യിദ് മുഷ്താഖ് അഴി ട്രോഫിയിലെ കേരളത്തിന്റെ പ്രകടനം നോക്കുമ്പോൾ ചർച്ച പ്രസക്തമാണെന്ന് തോനുന്നു. ഏഴു മത്സരങ്ങളിൽ നിന്നും അഞ്ച് വിജയങ്ങളോടെ 20 പോയിൻറും +2.06 എന്ന മികച്ച നെറ്റ് റൺറേറ്റും കേരളത്തിനുണ്ട്. നായകനെന്ന നിലയിൽ പരിചയസമ്പത്തും കളിയെ കുറിച്ചുള്ള ധാരണയും സമ്മർദത്തെ അതിജീവിക്കാനുള്ള കഴിവും സഞ്‍ജുവിനുണ്ട്. സിഎസ്കെ സഞ്ജുവിനെ നായകനാക്കുന്നതിനെ പറ്റിയും ഋതുരാജ് ഗെയ്‌ക്‌വാദിനെ ബാറ്റിംഗിൽ ശ്രദ്ധിക്കാനും അനുവദിക്കേണ്ട സമയാണെന്ന് തോനുന്നു എന്നാണ് ആരാധകരന്റെ പോസ്റ്റ്. 

ഏഴു മത്സരങ്ങൾ കളിച്ച സഞ്ജു സാംസൺ 154 റൺസാണ് കേരളത്തിനായി നേടിയത്. ഓപ്പണിങിംഗിലും മൂന്നാമനായും സഞ്ജു ടൂർണമെന്റിൽ കളിച്ചിരുന്നു. 

അതേസമയം, ഗെയ്‌ക്‌വാദ് ക്യാപ്റ്റനായ മഹാരാഷ്ട്ര സൂപ്പർ‌ ലീഗിലേക്ക് കടക്കാതെ പുറത്തായിരുന്നു. ടൂർണമെന്റിൽ ചുരുങ്ങിയ മത്സരങ്ങൾ മാത്രമാണ് ഗെയ്‌ക്‌വാദ് കളിച്ചത്. അസമിനെതിരെ പുറത്താകാതെ 44 റൺസ് നേടിയതാണ് മികച്ച പ്രകടനം. മധ്യപ്രദേശിനെതിരെ 14 റൺസും ത്രിപുരയ്‌ക്കെതിരെ നാല് റൺസുമാണ് ഗെയ്‌ക്‌വാദ് നേടിയത്. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം നേരിട്ട് ടീമിനൊപ്പം ചേർന്നതിനാലാണ് ഗെയ്‌ക്‌വാദ് അധികം മത്സരങ്ങൾ കളിക്കാതിരുന്നതെന്നാണ് ടീംവൃത്തങ്ങൾ പറയുന്നത്. 

ENGLISH SUMMARY:

Fans on social media platforms like X and Reddit have called for Sanju Samson to be named captain of Chennai Super Kings (CSK) ahead of the 2027 IPL and the 2028 mega auction, following Kerala's entry into the Syed Mushtaq Ali Trophy Super League. Kerala secured 20 points from five wins in seven matches with a net run rate of +2.06, while Samson scored 154 runs across seven games batting both as an opener and at number three. Supporters argue that Samson's leadership experience, game awareness, and ability to handle pressure make him a strong captaincy option while allowing Ruturaj Gaikwad to focus solely on batting, especially after Gaikwad-led Maharashtra failed to qualify for the Super League despite his limited appearances following the ODI series against New Zealand.