Gujarat Titans' captain Shubman Gill celebrates his century during the Indian Premier League cricket match between Gujarat Titans and Rajasthan Royals in New Chandigarh, India, Friday, May 29, 2026. (AP Photo/Ashwini Bhatia)

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍. അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് , റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്‍റെയും സായ് സുദര്‍ശന്‍റെയും തകര്‍പ്പനടിയാണ് രാജസ്ഥാന്‍ കുറിച്ച 215 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാന്‍ ഗുജറാത്തിനെ സഹായിച്ചത്. 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് ലക്ഷ്യം കണ്ടു. മുല്ലന്‍പുരില്‍ ആദ്യ ഇന്നിങ്സില്‍ റണ്ണൊഴുകാന്‍ പ്രയാസമായിരുന്നുവെങ്കില്‍ ചേസിങിനെത്തിയ ഗുജറാത്ത് ബാറ്റര്‍മാര്‍ തലങ്ങും വിലക്കും പന്ത് ബൗണ്ടറി കടത്തി. 167 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഓപ്പണര്‍മാര്‍ പടുത്തുയര്‍ത്തത്.

26 പന്തില്‍ അര്‍ധ സെഞ്ചറി പൂര്‍ത്തിയായതിന് പിന്നാലെ കഴിഞ്ഞ കളിയിലേതിന് സമാനമായി ബാറ്റ് സ്റ്റംപില്‍ വീണ് വീണ്ടും സായ് സുദര്‍ശന്‍ പുറത്തായി.  നിര്‍ണായക മല്‍സരത്തില്‍ 47 പന്തില്‍ നിന്നാണ് ഗില്‍ സെഞ്ചറി നേടിയത്. ഐപിഎലില്‍ ഗില്ലിന്‍റെ അഞ്ചാം സെഞ്ചറിയാണിത്. 53 പന്തില്‍ 104 റണ്‍സെടുത്ത ഗില്‍ ആര്‍ച്ചര്‍ക്ക് വിക്കറ്റ് നല്‍കി ഒടുവില്‍ മടങ്ങി.

ഗ്രൂപ്പ് മല്‍സരങ്ങളില്‍ മികച്ച പ്രകടനവുമായാണ് ഗുജറാത്ത് പ്ലേ ഓഫിലെത്തിയത്.  സണ്‍റൈസേഴ്സിനെ നോക്കൗട്ടില്‍ തകര്‍ത്താണ് രാജസ്ഥാനും രണ്ടാം ക്വാളിഫയറിലെത്തിയത്.  2008 ന് ശേഷം ഐപിഎല്‍ കിരീടം നേടാന്‍  രാജസ്ഥാന്‍ റോയല്‍സിനായിട്ടില്ല.  ഗുജറാത്തിനാവട്ടെ അഞ്ചുവര്‍ഷത്തിനിടെ ഇത് മൂന്നാം ഫൈനലാണ്. 

ടോസ് നേടിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തിരുന്നു. ഒരു വശത്ത് വിക്കറ്റുകള്‍ തുടരെ കൊഴിഞ്ഞപ്പോഴും ഉറച്ച് നിന്ന വൈഭവ് സൂര്യവംശിയുടെ പ്രകടനമാണ് രാജസ്ഥാനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. രവീന്ദ്ര ജ‍ഡേജയുടെ ചെറുത്ത് നില്‍പ്പും അവസാന ഓവറുകളില്‍ ഡോനവന്‍ ഫെറേറയുടെ തകര്‍പ്പനടിയും ആയതോടെ സ്കോര്‍ 214 എത്തുകയായിരുന്നു. 

ENGLISH SUMMARY:

Gujarat Titans booked their spot in the IPL finals after registering a comprehensive victory over Rajasthan Royals in the high-voltage Qualifier 2 match. Chasing a mammoth dynamic target of 215 runs, Gujarat's openers dismantled the Rajasthan bowling attack at Mullanpur with a spectacular 167-run partnership. Skipper Shubman Gill led from the front, smashing his 5th IPL century off just 47 balls, before getting dismissed via a rare hit-wicket. Opener Sai Sudharsan offered clinical support from the other end, bringing up a rapid half-century in just 26 balls to seal the chase comfortably. While young prodigy Vaibhav Suryavanshi's brilliant 96 and late cameos from Jadeja and Ferreira had propelled Rajasthan to 214/6, their bowling failed to stop Gujarat from reaching their third final in five years.