Image Credit: x/screegrab

Image Credit: x/screegrab

പഞ്ചാബ്– ലക്നൗ മല്‍സരത്തിനിടെ ക്രിക്കറ്റ് കളി കാണാനെത്തിയവരില്‍ ചിലര്‍ ചിയര്‍ ലീഡര്‍മാരോട് അപമര്യാദയായി പെരുമാറിയെന്ന് റിപ്പോര്‍ട്ട്. ഒടുവില്‍ പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. ഒരുകൂട്ടം ചെറുപ്പക്കാരാണ് തങ്ങളുടെ ഫോണ്‍ നമ്പര്‍ എഴുതിയ പേപ്പര്‍ കഷണങ്ങള്‍ ചിയര്‍ ലീഡര്‍മാര്‍ക്കു നേരെ എറിഞ്ഞത്. ഇവര്‍ക്ക് പിന്‍നിരയിലായി ഇരുന്ന സംഘം അശ്ലീല പ്രയോഗങ്ങളും അസഭ്യവും പറയുന്നുണ്ടായിരുന്നു. 

ചിയര്‍ ഗേള്‍സ് പരാതിപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടുന്നതും ശാസിക്കുന്നതും വിഡിയോയില്‍ കാണാം. മോശം വാക്കുകള്‍ പ്രയോഗിച്ചവരോട് ചിയര്‍ ലീഡര്‍മാരിലൊരാള്‍ ഇങ്ങനെ പറയുന്നത് ശരിയല്ലെന്ന് പറയുന്നതും വിഡിയോയില്‍ കാണാം. 

വിഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ രോഷമാണ് ഉയരുന്നത്. രാജ്യത്തെയാകെ നാണംകെടുത്തുന്ന നടപടിയാണിതെന്നും ലോകം മുഴുവന്‍ കാണ്‍കെ ഇങ്ങനെ ചെയ്യാന്‍ ധൈര്യമുള്ളവര്‍ എന്ത് മാനസികാവസ്ഥയിലാകും ജീവിക്കുന്നത് എന്നും ആളുകള്‍ കുറിച്ചു. 

ലക്നൗവിലെ ഏക്ന സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഏഴുവിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയമാണ് പഞ്ചാബ് നേടിയത്. തുടരെ എട്ടുതവണ തോറ്റതിന്‍റെ ക്ഷീണവുമായാണ് പഞ്ചാബ് ഇന്നലെ കളിക്കാനിറങ്ങിയത്. എല്‍എസ്ജി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ പഞ്ചാബ് മറികടന്നു. 51 പന്തില്‍ ഐപിഎലിലെ തന്‍റെ കന്നി സെഞ്ചറി നേടിയ ശ്രേയസ് അയ്യരാണ് മാന്‍ ഓഫ് ദ് മാച്ച്.

ENGLISH SUMMARY:

A shocking incident of crowd misbehavior has surfaced from the Ekana Stadium in Lucknow, where a group of spectators reportedly harassed on-field cheerleaders during the LSG versus Punjab Kings match. According to reports, a section of young men threw paper scraps containing their phone numbers at the cheerleaders, while those sitting behind launched into a barrage of vulgar comments and verbal abuse. Refusing to stay silent, one of the cheerleaders confronted the rowdy group directly, prompting immediate intervention from stadium security and local police personnel to bring the situation under control. The video capturing the security team reprimanding the offenders has triggered widespread outrage on social media, with fans condemning the behavior as a national embarrassment. Amidst the off-field drama, Punjab Kings snapped their eight-match losing streak by chasing down a massive target of 197 runs in just 18 overs, powered by Shreyas Iyer's spectacular 51-ball maiden IPL century.