Mumbai Indians' captain Indian cricket player Hardik Pandya reacts after his team's defeat against Punjab Kings in the 2026 Indian Premier League (IPL) T20 match at the Wankhede Stadium in Mumbai on April 16, 2026. (Photo by Indranil MUKHERJEE / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

Mumbai Indians' captain Indian cricket player Hardik Pandya reacts after his team's defeat against Punjab Kings in the 2026 Indian Premier League (IPL) T20 match at the Wankhede Stadium in Mumbai on April 16, 2026. (Photo by Indranil MUKHERJEE / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

അപ്രതീക്ഷിതമായിരുന്നു ഇന്നലെ മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍സിയിലുണ്ടായ മാറ്റം. ടോസിനായി സൂര്യകുമാര്‍ യാദവ് ഇറങ്ങിയത് ആരാധകരെ ഞെട്ടിച്ചു. ഹാര്‍ദിക് കളിക്കില്ലെന്ന് സഹതാരം പോലും മറിഞ്ഞത് മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ്. ടീം പ്രകടനം മോശമായതിനാല്‍ ഹാര്‍ദിക്കിനെ മാറ്റിയതാണോ എന്നും ആദ്യം സംശയമുയര്‍ന്നു. ഹാര്‍ദിക്കിന് സുഖമില്ലെന്നാണ് സൂര്യകുമാര്‍ യാദവ് ടോസിനിടെ പറഞ്ഞത്. 

മത്സര ശേഷം നടന്ന പത്രസമ്മേളനത്തില്‍ മുംബൈ ഓപ്പണര്‍ റയാൻ റിക്കിൽട്ടൺ ഹാര്‍ദിക്കിന്‍റെ ആരോഗ്യത്തില്‍ അപ്ഡേറ്റ് നല്‍കി. തിങ്കളാഴ്ച ഉച്ചവരെ ഹാര്‍ദിക്കിന്‍റെ പരിക്കിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് റിക്കില്‍ട്ടണ്‍ പറഞ്ഞത്. ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന് പുറംവേദനയുണ്ടെന്ന് അറിഞ്ഞത്. പരിക്കിന്റെ വ്യാപ്തിയോ അത് എത്രത്തോളം ഗുരുതരമോണോ എന്നൊന്നും അറിയില്ല എന്നാണ് റിക്കിൾട്ടൺ പറഞ്ഞത്. 

ടീമിന്‍റെ മോശം പ്രകടനത്തിൽ ഹാർദിക് വലിയ വിമർശനങ്ങൾ നേരിടുന്ന സമയത്താണ് ക്യാപ്റ്റനില്ലാതെ മുംബൈ കളിച്ചത്. എന്നാല്‍ ടീമിന്‍റെ മോശം പ്രകടനത്തിന് കാരണം ഹാര്‍ദിക്കിന്‍റെ ക്യാപ്റ്റന്‍സിയുടെ പ്രശ്നമല്ലെന്നാണ് ടീം മാനേജ്മെന്‍റ് വിലയിരുത്തുന്നത്. ടൂര്‍ണമെന്‍റിന്‍റെ മാറുന്ന മത്സര രീതിയോട് പൊരുത്തപ്പെടാന്‍ മുംബൈയ്ക്ക് സാധിക്കാത്തതാണ് കാരണം. അതിനാല്‍ ക്യാപ്റ്റനെ മാറ്റാന്‍ സാധ്യതയില്ലെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

തുടക്കത്തില്‍ തകര്‍ത്തടിക്കുന്ന ഓപ്പണര്‍മാരെയും പവര്‍പ്ലേയിയിലും ഡെത്ത് ഓവറിലും ഇംപാക്ട് ഉണ്ടാക്കുന്ന ബൗളര്‍മാരെയുമാണ് ടീമുകള്‍ ആശ്രയിക്കുന്നത്. എന്നാല്‍ മുംബൈ ഇന്ത്യൻസിന് സ്ഥിരതയോടെ ഈ ശൈലി പിന്തുടരാൻ കഴിയുന്നില്ല. ഇതാണ് ടീമിനെ സമ്മർദ്ദത്തിലാക്കുന്നത്. 2024 ഐപിഎല്ലിന് മുന്‍പാണ് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും മുംബൈയിലേക്ക് എത്തുന്നത്. ഈ സീസണില്‍ എട്ടു മത്സരങ്ങളില്‍ നിന്നും 146 റണ്‍സും  നാലു വിക്കറ്റുമാണ് ഓള്‍റൗണ്ടര്‍ നേടിയത്. 

ENGLISH SUMMARY:

Suryakumar Yadav’s unexpected appearance at the toss for Mumbai Indians sparked intense speculation regarding Hardik Pandya's sudden absence from the playing XI. Opener Ryan Rickelton clarified in the post-match press conference that Pandya was sidelined due to a late-onset back injury discovered only hours before the game. Despite heavy criticism of his leadership during the team's struggling campaign, reports suggest the management currently attributes the poor form to tactical inconsistency rather than captaincy issues. Consequently, a permanent leadership change is unlikely as the team focuses on adapting to the evolving high-intensity style of the tournament.