ഐപിഎല്ലില്‍ സീസണിലെ രണ്ടാം സെഞ്ചറി തികച്ച് സഞ്ജു സാംസണ്‍. മുംബൈ ഇന്ത്യന്‍സിനെതിരെ 54 പന്തിലാണ് സഞ്ജു 101 അടിച്ചെടുത്തത്. 10 ബൗണ്ടറിയും ആറു സിക്സറും അടങ്ങുന്നതാണ് സഞ്ജുവിന്‍റെ ഇന്നിങ്സ്. അവസാന പന്തില്‍ ബൗണ്ടറി നേടിയാണ് സഞ്ജു സെഞ്ചറി തികച്ചത്. മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് 207 റണ്‍സെടുത്തു. 

അവസാന ഓവറിലേക്ക് കടക്കുമ്പോള്‍ 85 റണ്‍സായിരുന്നു സഞ്ജു നേടിയത്. ക്രിഷ് ഭഗത് എറിഞ്ഞ അവസാന ഓവറില്‍ ആദ്യ പന്തില്‍ സെഞ്ചറിയടിച്ചാണ് സഞ്ജു തുടങ്ങിയത്. തുടര്‍ച്ചയായ രണ്ട് പന്തുകള്‍ ഡോട്ട് ബൗളായപ്പോള്‍ നാലാം പന്തില്‍ വീണ്ടും സഞ്ജുവിന്‍റെ സിക്സര്‍. ടീം സ്കോര്‍ 200 കടന്നപ്പോള്‍ സഞ്ജുവിന് സെഞ്ചറിക്ക് അകലം മൂന്നു റണ്‍സ്. അവസാന പന്തില്‍ ഫോറടിച്ചാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ചറി തികച്ചത്. 27 പന്തിലായിരുന്നു സഞ്ജുവിന്‍റെ അര്‍ധ സെഞ്ചറി. 

ഇതോടെ ഐപിഎല്ലില്‍ സഞ്ജു അഞ്ചു സെഞ്ചറി നേടി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചറി നേടിയ താരങ്ങളില്‍ നാലാമതാണ് സഞ്ജു. ട്വന്‍റി 20 സെ‍ഞ്ചറികളില്‍ എട്ട് സെ‍ഞ്ചറിയുമായി രോഹിത് ശര്‍മയ്ക്കൊപ്പമാണ് സഞ്ജു. ഒന്‍പത് സെഞ്ചറി നേടിയ വിരാട് കോലിയും അഭിഷേക് ശര്‍മയുമാണ് സഞ്ജുവിന് മുന്നില്‍. 

സഞ്ജുവിന് പുറമെ ചെന്നൈയ്ക്കായി ഋതുരാജ് ഗെയ്ക്വാദ് (22), സര്‍ഫറാസ് ഖാന്‍ (14), ഡെവാൾഡ് ബ്രെവിസ് (21), കാര്‍ത്തിക് ശര്‍മ (18), ജാമി ഒവേര്‍ട്ടന്‍ (15) എന്നിവരും മികച്ച രീതിയില്‍ ബാറ്റു ചെയ്തു. 

ENGLISH SUMMARY:

Sanju Samson's second century of the season against Mumbai Indians marks a significant achievement in the IPL. He reached his 101 runs in 54 balls, showcasing a powerful innings with numerous boundaries and sixes, further solidifying his position in IPL cricket history.