Chennai Super Kings' captain MS Dhoni (C) shakes hands with Punjab Kings' Marco Jansen (R) at the end of the Indian Premier League (IPL) Twenty20 cricket match between Chennai Super Kings and Punjab Kings at the MA Chidambaram Stadium in Chennai on April 30, 2025. (Photo by R.Satish BABU / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
അഞ്ചുതവണ ഐപിഎല്‍ ചാംപ്യന്‍മാരായിരുന്നതിന്‍റെ ഒരു ആത്മവിശ്വാസവുമില്ലാതെയാണ് ഇക്കുറി ചെന്നൈ സൂപ്പര്‍കിങ്സ് ഐപിഎല്‍ മല്‍സരങ്ങളില്‍ കളിച്ചത്. പത്തു മല്‍സരങ്ങളില്‍ എട്ടിലും തോറ്റതോടെ ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടും ചെന്നൈയ്ക്ക്. ഹോം ഗ്രൗണ്ടില്‍ നാലുവിക്കറ്റിനാണ് തല ധോണിയുടെ ടീം പഞ്ചാബ് കിങ്സിനോട് തോറ്റത്. 47 പന്തില്‍ 88 റണ്‍സെടുത്ത സാം കറനാണ് ചെന്നൈയ്ക്ക് മെച്ചപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ചെന്നൈ ഉയര്‍ത്തിയ 191 റണ്‍സിന്‍റെ വിജയലക്ഷ്യം 19.4 ഓവറില്‍ പഞ്ചാബ് മറികടന്നു.
Chennai: Chennai Super Kings' Noor Ahmad celebrates with teammates after taking the wicket of Punjab Kings' Prabhsimran Singh during an Indian Premier League (IPL) 2025 T20 cricket match between Chennai Super Kings and Punjab Kings, at the MA Chidambaram Stadium, in Chennai, Wednesday, April 30, 2025. (PTI Photo/R Senthilkumar) (PTI04_30_2025_000567B) *** Local Caption ***
2008,2012 സീസണുകളില്‍ ഹോം ഗ്രൗണ്ടില്‍ നാലുവട്ടമാണ് ചെപ്പോക്കില്‍ ചെന്നൈ തോറ്റതെങ്കില്‍ ഇക്കുറി ആ നാണക്കേട് അഞ്ചായി ഉയര്‍ന്നു. ഐപിഎല്‍ ചരിത്രത്തിലും ഇതാദ്യമാണ്. ആര്‍സിബി, ഡല്‍ഹി, കൊല്‍ക്കത്ത, സണ്‍റൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് എന്നിവര്‍ക്കെതിരെയാണ് ഹോം ഗ്രൗണ്ടില്‍ ചെന്നൈ തോറ്റത്. ചിരവൈരികളായ മുംബൈയെ തുടക്കത്തില്‍ തോല്‍പ്പിച്ചത് മാത്രമാണ് ചെന്നൈക്ക് ആശ്വാസം. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്.
Chennai: Punjab Kings Yuzvendra Chahal celebrates after completing his hat-trick with the wicket of Chennai Super Kings Noor Ahmad during an Indian Premier League (IPL) 2025 T20 cricket match between Chennai Super Kings and Punjab Kings, at the MA Chidambaram Stadium, in Chennai, Wednesday, April 30, 2025. (PTI Photo/R Senthilkumar) (PTI04_30_2025_000482A) *** Local Caption ***
ഹോം ഗ്രൗണ്ടിന്‍റെ ആധിപത്യം മുതലെടുക്കാനായില്ലെന്നതും കുറച്ചുകൂടി മെച്ചപ്പെട്ട സ്കോര്‍ നേടാനായില്ലെന്നതുമാണ് തോല്‍വിക്ക് കാരണമായി ധോണി ചൂണ്ടിക്കാട്ടിയത്. ചഹലിന്‍റെ ഹാട്രികാണ് കളി പഞ്ചാബിന്‍റെ വരുതിയിലാക്കിയതെന്നും തുടരെ നാലുവിക്കറ്റ് വീണത് തിരിച്ചടിയായെന്നും താരം സമ്മതിച്ചു. പഞ്ചാബിന്‍റെ ക്യാച്ചുകളെടുക്കുന്നതില്‍ പിഴവ് സംഭവിച്ചുവെന്നും ധോണി കൂട്ടിച്ചേര്‍ത്തു. ഒന്‍പത് ഫോറും നാലു സിക്സുമടക്കം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സാം കറനെ പുകഴ്ത്താനും ധോണി മറന്നില്ല. കറന്‍ ഒരു പോരാളിയാണെന്നും ധോണി പ്രശംസിച്ചു.
Chennai: Punjab Kings' captain Shreyas Iyer and Prabhsimran Singh run between the wickets during an Indian Premier League (IPL) 2025 T20 cricket match between Chennai Super Kings and Punjab Kings, at the MA Chidambaram Stadium, in Chennai, Wednesday, April 30, 2025. (PTI Photo/R Senthilkumar) (PTI04_30_2025_000535A) *** Local Caption ***
ശ്രേയസ് അയ്യരുടെയും പ്രഭ്സിമ്രന്‍ സിങിന്‍റെയും 72 റണ്‍സ് കൂട്ടുകെട്ടാണ് പഞ്ചാബിന് വിജയം എളുപ്പമാക്കിയത്. മധ്യഓവറുകളില്‍ പരുങ്ങിയെങ്കിലും പഞ്ചാബ് താളം വീണ്ടെടുത്തു. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ പഞ്ചാബ് രണ്ടാമതെത്തി. ആറു ജയത്തോടെ 13 പോയിന്‍റുകളാണ് പഞ്ചാബിനുള്ളത്. ചെന്നൈയാവട്ടെ നാലു പോയിന്‍റുമായി പട്ടികയില്‍ ഏറ്റവും അവസാനക്കാരുമാണ്. മേയ് മൂന്നിന് ബെംഗളൂരുവില്‍ ആര്‍സിബിക്കെതിരെയാണ് ചെന്നൈയുടെ അടുത്ത മല്‍സരം. ഞായറാഴ്ച ധരംശാലയില്‍വച്ച് ലക്നൗവിനെ പഞ്ചാബും നേരിടും.