രോഹിത് ശര്‍മയെ സ്വന്തമാക്കി ടീമിന്‍റെ ക്യാപ്റ്റനാക്കാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. രോഹിത് ശര്‍മയ്ക്ക് തന്‍റെ ടീമിലെ കളിക്കാരില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുപ്പിക്കാന്‍ കഴിയും എന്ന് കൈഫ് പറയുന്നു.
'തന്ത്രപരമായ നീക്കങ്ങള്‍ രോഹിത്തിന് അറിയാം. പ്ലേയിങ് ഇലവനില്‍ ഒരോ താരങ്ങള്‍ക്കും നല്‍കേണ്ട സ്ഥാനത്തെ കുറിച്ച് രോഹിത്തിന് വ്യക്തത ഉണ്ട്. അക്കാര്യം വളരെ വിദഗ്ധമായി രോഹിത് ചെയ്യുന്നു. ഞാന്‍ വിശ്വസിക്കുന്നത്, ആര്‍സിബിക്ക് ഒരു അവസരം ലഭിച്ചാല്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കണം', സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ കൈഫ് പറയുന്നു.
ഐപിഎല്‍ ആരംഭിച്ചത് മുതല്‍ ആര്‍സിബിയുടെ ഭാഗമാണ് കോലി. എന്നാല്‍ ഇതുവരെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ഐപിഎല്‍ സീസണിലും കോലി റണ്‍സ് വാരിക്കൂട്ടിയെങ്കിലും ടീമിന് ഗുണമുണ്ടായില്ല. മുംബൈ ഇന്ത്യന്‍സിലാണെങ്കില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ആരാധകരുടെ ഭാഗത്ത് നിന്ന് വലിയ എതിര്‍പ്പുകളാണ് ഉയര്‍ന്നത്. മുംബൈയുടെ ഏറ്റവും മോശം സീസണുകളില്‍ ഒന്നായും അത് മാറി.