ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം പോര്‍ച്ചുഗല്‍ ഇന്ന് ആദ്യ മല്‍സരത്തിന് ഇറങ്ങുന്നു. യുവേഫ നേഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്കാണ് എതിരാളികള്‍. ക്രിസ്റ്റ്യാനോയോടുള്ള ബഹുമാനാർഥം പോർച്ചുഗീസ് താരങ്ങൾ ഏഴാം നമ്പർ ജേഴ്സി അണിഞ്ഞാകും കളത്തിൽ ഇറങ്ങുക. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നേകാലിനാണ് പോര്‍ച്ചുഗലിന്റെ മല്‍സരം.
റൊണാൾഡോ യുഗത്തിന് ശേഷം പോർച്ചുഗലിന്റെ ആദ്യ പരീക്ഷണം ഡെന്‍മാര്‍ക്കിനെതിരെ. 23 വർഷം നീണ്ട രാജ്യാന്തര കരിയറിനാണ് നവംബർ അഞ്ചിന് റൊണാൾഡോ വിരാമമിട്ടത്. ഒക്ടോബർ ഒന്നിന് ഡെന്‍മാര്‍ക്കിനെതിരായ മല്‍സരത്തിന് മുന്നോടിയായി പരിശീലകൻ ഹോര്‍ഗെ ജിസ്യൂസുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് റൊണാൾഡോ പോർച്ചുഗൽ ടീമിന്റെ പരിശീലന ക്യാംപ് വിട്ടത്.
വിവാദങ്ങൾക്കിടെ നടന്ന അവസാന മത്സരത്തിൽ ഡെന്മാർക്കിനെതിരെ 4-2ന്റെ തകർപ്പൻ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്. റൊണാൾഡോയുടെ അഭാവത്തിൽ ഗോൺസാലോ റാമോസ്, ജാവോ നെവെസ്,റോഡ്രിഗോ മോറ തുടങ്ങിയ യുവതാരങ്ങളിലാണ് ഇനി പോർച്ചുഗല്‍ മുന്നേറ്റത്തിന്റെ പ്രതീക്ഷകള്‍.
ഗ്രൂപ്പ് എ 4 ൽ നാല് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി പോർച്ചുഗലാണ് ഒന്നാമത്. ആറ് പോയിന്റുള്ള ഡെന്മാർക്ക് രണ്ടാം സ്ഥാനത്താണ്. സമനില നേടിയാൽ പോലും ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ പോർച്ചുഗലിന് കഴിയും.