ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആശംസയും പ്രശംസയുമായി ഫുട്ബോള്‍ ലോകം. സി.ആര്‍ സെവന് മാന്യമായ വിരമിക്കല്‍ മത്സരം ഒരുക്കുമെന്ന സൂചന നല്‍കി പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന്‍. പോര്‍ച്ചുഗലിന് മാത്രമല്ല, ലോകത്തിന് മുഴുവന്‍ വിഗ്രഹമാണ് റൊണാള്‍ഡോ എന്ന് അല്‍നസര്‍ ക്ലബ്ബ് വിശേഷിപ്പിച്ചു.
Also read: ‘ഏഴാം നമ്പർ ജഴ്‌സിയോടു വിട’; ദേശീയടീമില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചു
ഓരോ തുള്ളി വിയർപ്പും,നിർണായകമായ ഓരോ ഗോളും, അഭിമാനത്തോടെ അദ്ദേഹം ധരിച്ച ക്യാപ്റ്റന്റെ ആംബാൻഡും നമ്മുടെ ജഴ്സിയോടുള്ള അദ്ദേഹത്തിന്റെ നിരുപാധികമായ സ്നേഹം പ്രതിഫലിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സമർപ്പണവും പൈതൃകവും മൈതാനത്തെ നാല് അതിരുകൾക്കും അപ്പുറമാണ്.റൊണാൾഡോ പോർച്ചുഗലിന്റെ അന്തസ് ഉയർത്തിയെന്നും പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ . അദ്ദേഹത്തിന് വേണ്ടി ഒരിക്കല്‍ക്കൂടി കയ്യടിക്കാന്‍ വേദിയൊരുക്കുമെന്നും അവര്‍ അറിയിച്ചു.
Also Read: ഒരു യുഗം അവസാനിക്കുന്നു; ഇനി ആ ജഴ്സിയില്‍ റൊണാള്‍ഡോ ഇല്ല; സലാം സി.ആര്‍.7
താങ്കള്‍ ഒരധ്യായം മാത്രമല്ല, ചരിത്രമാണെന്ന് ക്രിസ്റ്റ്യാനോയുടെ ഇപ്പോഴത്തെ ക്ലബ്ബായ അല്‍ നസര്‍. പോർച്ചുഗലിന് മാത്രമല്ല, ലോകത്തിന് മുഴുവൻ നിങ്ങൾ ഒരു വിഗ്രഹമാണ്. പോർച്ചുഗൽ നിങ്ങളുടെ ഹൃദയത്തിലുണ്ട്, നിങ്ങൾ ലോകത്തിന്റെ ഹൃദയങ്ങളിലും. ഒരു പേജ് മറിഞ്ഞു കഴിഞ്ഞു, പക്ഷേ നിങ്ങളുടെ വീടായ അൽ-നാസറിൽ നമുക്ക് ഇനിയും ഒന്നിച്ച് ചരിത്രങ്ങൾ എഴുതാനുണ്ടെന്നും ക്ലബ് പറഞ്ഞു. അവിശ്വസനീയമായ രാജ്യാന്തര കരിയറിന് അഭിനന്ദനങ്ങൾ എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിശേഷിപ്പിച്ചത്.
തന്റെ ബാല്യകാല ആരാധനാപാത്രമായ വ്യക്തിക്കൊപ്പം ദേശീയ ടീമിൽ മികച്ച നിമിഷങ്ങൾ പങ്കിടാൻ കഴിഞ്ഞത് വലിയ ഭാഗ്യമെന്ന് പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസ്. വിശ്വസിക്കാനും സ്വപ്നം കാണാനും നേടിയെടുക്കാനുമുള്ള കരുത്ത് നിങ്ങൾ ഞങ്ങൾക്ക് നൽകിയെന്ന് പോര്‍ഗല്‍ താരം ഡിയോ ഗോ ഡാലോട്ട് പ്രതികരിച്ചു. "താങ്കള്‍ വെറും ഫുട്ബോളര്‍ മാത്രമായിരുന്നില്ല. എല്ലാത്തിനും നന്ദി, ക്രിസ്. എന്നായിരുന്നു മുന്‍ പോര്‍ച്ചുഗല്‍ താരം പെപ്പെ കുറിച്ചത്.
ക്രിസ്റ്റ്യാനോയെപ്പോലെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ഹൃദയത്തെ സ്പർശിച്ച കളിക്കാർ ചുരുക്കമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. ക്രിസ്റ്റ്യാനോയ്ക്കായി വാഴ്ത്തുമൊഴികള്‍ ഉയരുകയാണ് ലോകമെങ്ങും.