isl-change

അനിശ്ചിതത്വങ്ങൾക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്  ഇന്ന് പുതിയതുടക്കം. ആദ്യ പോരാട്ടത്തിൽ ബെംഗളൂരു എഫ്‌സി, സ്പോർട്ടിങ് ക്ലബ് ഡൽഹിയെ നേരിടും. വൈകിട്ട് അഞ്ചിന് ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ്  മത്സരം.

സ്വന്തം കാണികളുടെ പിന്തുണയിൽ ബെംഗളൂരു എഫ്‌സി ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍  ഇറങ്ങുമ്പോൾ, മുന്നില്‍ സ്പോർട്ടിങ് ക്ലബ് ഡൽഹിയുടെ വെല്ലുവിളി. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽനിന്ന് ആറ് ജയവും അഞ്ച് സമനിലയും രണ്ട് തോൽവിയുമായി 23 പോയിന്റോടെ നാലാം സ്ഥാനത്തെത്തിയ ബെംഗളൂരു എഫ്‌സി. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ അനുഭവസമ്പത്തും പരിശീലകൻ പെപ് മുനോസിന്‍റെ തന്ത്രങ്ങളുമാണ് ബെംഗളൂരുവിന്റെ കരുത്ത്. ഭയപ്പെടാതെ മത്സരിച്ച് ജയം നേടുമെന്ന് ഡൽഹി പരിശീലകൻ തോമസ് ഷോർസ് പറഞ്ഞു. 

രണ്ടാം മത്സരത്തില്‍ ഗോവയില്‍ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ എഫ്.സി ഗോവ ചെന്നയിന്‍ ചെന്നൈയിൻ എഫ്‌സിയെ നേരിടും  രാത്രി 7.30യ്ക്കാണ് കളി. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യമത്സരം 11 ന് പുണെ ബാലേവാഡി സ്റ്റിയത്തില്‍ ഇൻറർ കാശിയുമായിമായാണ്. 13 ടീമുകൾ പങ്കെടുക്കുന്ന പുതിയ സീസണിൽ കാണികളുടെ സൗകര്യാര്‍ഥം, ആദ്യ ഘട്ടത്തിലെ 78 മത്സരങ്ങളിൽ 53 എണ്ണവും വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. മൈതാനത്തെ പോരാട്ടത്തിനൊപ്പം ഇന്ത്യൻ ഫുട്ബോളിന്റെ വാണിജ്യ വളർച്ചയ്ക്കും ഈ സീസൺ നിർണായകമാണ്. 

ENGLISH SUMMARY:

Indian Super League highlights the thrilling season opener between Bengaluru FC and SC Delhi at the Sree Kanteerava Stadium. Fans can follow all live updates and match schedules through Malayala Manorama Online News.