സൂപ്പർ ലീഗ് കേരളയിൽ  കൊമ്പൻസ് എഫ്‌.സിക്ക് ആദ്യ ജയം. ഹോം ഗ്രൗണ്ടായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ കണ്ണൂർ വോറിയേഴ്സ് എഫ്.സിയെ ഷൂട്ടൗട്ടിൽ 3-0 ന് വീഴ്ത്തി. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോഗോള്‍ നേടി സമനില പാലിച്ചു. തുടര്‍ന്നാണ് മല്‍സരം ഷൂട്ട് ഔട്ടിലേക്കു പോയത്. 

നിലവിലെ ചാംപ്യന്‍മാരായ കണ്ണൂര്‍ വോറിയേഴ് എഫ്.സിയ്ക്ക് തിരുവനന്തപുരത്ത് ഇടറി. ഷൂട്ടൗട്ടില്‍ ഒരുപന്തുപോലും വലയിലെത്തിക്കാനായില്ല.  തിരുവനന്തപുരം കൊമ്പന്‍സ് സ്വന്തം തട്ടകത്തില്‍ വീറുകാണിക്കുകയും ചെയ്തു. മൂന്നു തവണയും പന്ത് വലയില്‍.

42-ാം മിനിറ്റിൽ തിരുവനന്തപുരത്തിന്റെ ആക്രമണം ലക്ഷ്യം കണ്ടു. മധ്യനിരയിൽ നിന്ന് അർജുൻ നൽകിയ പ്രതിരോധനിരയെ കീറിമുറിച്ച പാസ് കൃത്യമായി വായിച്ചെടുത്ത മുഹമ്മദ് നിഷാമിന്‍റെ വകയായിരുന്നു ആദ്യഗോള്‍. 80-ാം മിനിറ്റിൽ കണ്ണൂരിന്റെ സമനില ഗോൾ വന്നു. നിജോ ഗിൽബെർട്ട് നൽകിയ ക്രോസ് ഘാനക്കാരൻ ഫെഡറിക് ബോച്ച്വെ ഗോളാക്കി. 

7868 പേർ മത്സരം കാണാനെത്തി.  വെള്ളിയാഴ്ച മൂന്നാം റൗണ്ട് മത്സരങ്ങൾ തുടങ്ങും. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കണ്ണൂർ വോറിയേഴ്സ്, ഫോഴ്‌സ കൊച്ചിയെനേരിടും.  

ENGLISH SUMMARY:

Thiruvananthapuram Kombans FC registered their first victory in Super League Kerala by defeating defending champions Kannur Warriors FC 3-0 in a penalty shootout at the Chandrasekharan Nair Stadium. The match went to a shootout after both teams ended regular time tied at 1-1. Thiruvananthapuram drew first blood in the 42nd minute through Muhammed Nisham off a precise mid-field pass from Arjun, before Kannur's Ghanaian forward Frederick Boateng leveled the score in the 80th minute off a Nijo Gilbert cross. In the shootout, Kombans converted all three of their spot-kicks while Kannur failed to score a single goal in front of a 7,868-strong home crowd.