ബ്രസീല്‍ ഉള്‍പ്പടെ ലാറ്റിനമേരിക്കന്‍ വന്‍ശക്തികളെ നേരിടാന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം. ഇന്ത്യൻ ഫുട്ബോളിന്‍റെ ചരിത്രത്തിലെ വഴിത്തിരിവായി ഇത് മാറുമെന്ന് ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകൻ ഖാലിദ് ജമീൽ. അടുത്ത വർഷത്തെ ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് തയ്യാറെടുക്കാൻ ഈ മത്സരങ്ങൾ സഹായകമാകുമെന്നും ജമീൽ കരുതുന്നു.
അഞ്ച് തവണ ലോകചാംപ്യന്‍മാരായ ബ്രസീലിനെയും രണ്ട് തവണ ജേതാക്കളായ യുറഗ്വായെയും പാനമയെയും സ്വന്തം നാട്ടിൽ നേരിടുന്നത് സ്വപ്നസാക്ഷാത്കാരമാണെന്ന് ഖാലിദ് ജമീൽ. ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു വഴിത്തിരിവായിരിക്കും. ചരിത്രത്തിലാദ്യമായാണ് നമ്മൾ ബ്രസീലിനെതിരെ കളിക്കുന്നത്. 2027ലെ ഏഷ്യാ കപ്പ് യോഗ്യത നേടുക എന്നതാണ് നമ്മുടെ പ്രധാന ലക്ഷ്യം.
ടീം പൂർണമായും ആവേശത്തിലാണെന്നും മത്സരത്തിനായി കാത്തിരിക്കുകയാണെന്നും മുഖ്യ പരിശീലകൻ പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച പിന്തുണ ആവശ്യമാണ് അവരെ വിശ്വസിക്കണമെന്നും ജമീല്‍ പറഞ്ഞു.