ഇക്കുറി ചാംപ്യന്‍സ് ലീഗില്‍ മല്‍സരിക്കുന്ന കുഞ്ഞന്‍ ടീമാണ് സബാ ഫുട്ബോള്‍ ക്ലബ്. ഒന്‍പത് വര്‍ഷം മുമ്പ് രൂപീകരിച്ച ക്ലബിനെ ചാംപ്യന്‍സ് ലീഗിലേയ്ക്ക് നയിച്ചത് ഒരു ലിത്വാനിയന്‍ പരിശീലകനും. റിയാലിറ്റി ഷോ വിജയിച്ച് കിട്ടിയ പണം കൊണ്ട് തുടങ്ങിയതാണ് ആ പരിശീലന്റെ ഫുട്ബോള്‍ കരിയര്‍.

അസര്‍ബൈജാന്‍ ടീം സാബ എഫ് സിയെ  ചരിത്രത്തിലാദ്യമായി ചാംപ്യന്‍സ് ലീഗിലേയ്ക്ക് നയിച്ചത് പരിശീലകന്‍ വാല്‍ഡസ് ഡാംബ്രൗസ്കാസ്. 2000ൽ, പ്രൊഫഷണൽ ഫുട്ബോളിൽ യാതൊരു പരിചയവുമില്ലാത്ത വിദ്യാർഥിയായിരുന്നു വാല്‍ഡസ്. 'Who Wants to Be a Millionaire ടെലിവിഷന്‍ ക്വിസ് പരിപാടിയില്‍ പങ്കെടുത്ത് സമ്പാദിച്ച പണം കൊണ്ട് വാല്‍ഡസ് ഇംഗ്ലണ്ടിലേക്ക് പോയി.  ഫുട്ബോള്‍ പരിശീലകനാകണമെന്ന് സ്വപ്നത്തിലേയ്ക്ക് പണം നിക്ഷേപിച്ചു. കോച്ചിങ് കോഴ്‌സുകൾ പൂർത്തിയാക്കിയ വാല്‍ഡസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഫുള്ളം, ബ്രന്റ്ഫോഡ് തുടങ്ങിയ ക്ലബുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. 2007ൽ, ഇംഗ്ലീഷ് ഫുട്ബോളിലെ ഒമ്പതാം ഡിവിഷൻ ക്ലബ്ബായ കിങ്സ്ബറി ലണ്ടൻ ടൈഗേഴ്സിന്റെ പരിശീലകനായി ചുമതലയേറ്റു.  അവിടെനിന്ന് ബാള്‍ട്ടിക് രാജ്യങ്ങളിലെ ക്ലബുകളിലേയ്ക്ക്. കഴിഞ്ഞവര്‍ഷം സബാ ടീമിന്റെ പരിശകസ്ഥാനം ഏറ്റെടുത്തു. ആദ്യ സീസണില്‍ തന്നെ ലീഗ് ചാംപ്യന്‍മാര്‍. അതും അതിശക്തരായ ഖരാബാഗിനെ മറികടന്ന്.  പ്ലേ ഓഫും കടന്ന് ഇപ്പോള്‍ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബയണ്‍ മ്യൂണിക്കും ഉള്‍പ്പെടുന്ന ഗ്രൂപ്പിലേയ്ക്ക്. 

ENGLISH SUMMARY:

Sabah Football Club is making its Champions League debut this season, an underdog club guided by a Lithuanian coach whose career began with reality show winnings. This remarkable journey from a quiz show to the pinnacle of European football showcases an unconventional path to success in the sport.