messi

TOPICS COVERED

അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 39 വയസിലും 19കാരന്‍റെ ചുറുചുറുക്കോടെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന മെസി അര്‍ജന്‍റീനയെ ഫൈനലോളം എത്തിച്ചിരുന്നു. ടൂർണമെന്റിൽ എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടി ലോകകപ്പില്‍ അര്‍ജന്റീനയെ തോളിലേറ്റി പക്ഷേ ഫൈനലിൽ സ്പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതിന് ശേഷം തന്റെ ഭാവിയെ കുറിച്ച് മെസി കൃത്യമായ വിവരങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല.

ദേശീയ ടീമിലേക്കുള്ള വാതിലുകൾ മെസിക്കായി എപ്പോഴും തുറന്നുവെച്ചിരിക്കുകയാണെന്ന് കോച്ച് സ്കലോണി വ്യക്തമാക്കിയിരുന്നു. എങ്കിലും ഫുട്ബോള്‍ ഇതിഹാസം ഉടൻ തന്നെ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്നാണ് അർജന്റൈന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ടീമിന്റെ സന്തുലിതാവസ്ഥ തകിടം മറിക്കാതിരിക്കാനും അതേസമയം തന്നെ മറ്റുള്ളവര്‍ക്ക് സുഗമമായി ടീമിലേക്കെത്താനുള്ള സമയം നല്‍കുന്നതിനുമായി വരും മാസങ്ങളിൽ കൂടി അർജന്റീനയ്ക്കായി മെസി കളിച്ചേക്കും. എന്നിരുന്നാലും ഇനിയൊരു ലോകകപ്പിൽ പത്താം നമ്പര്‍ ജഴ്സിയില്‍ മിശിഹ അവതരിക്കില്ലെന്നതാണ് സത്യം.  

മെസിയുടെ വിടവാങ്ങൽ മത്സരം അവിസ്മരണീയമാക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) വിപുലമായ പ്ലാനുകളാണ് തയ്യാറാക്കുന്നത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍ക്ക് അർഹിക്കുന്ന രീതിയിലുള്ള യാത്രയയപ്പ് മത്സരം രാജ്യത്ത് വച്ച് തന്നെ സംഘടിപ്പിക്കാനാണ് നീക്കം.

ENGLISH SUMMARY:

Lionel Messi's retirement from the Argentina national team is being reported by Argentine media, even as coach Scaloni has kept the doors open for his return. While Messi's future was uncertain after the World Cup final loss, he is expected to play a few more matches for Argentina to ensure team balance and provide opportunities for other players.