Soccer Football - FIFA World Cup 2026 - Final - Spain v Argentina - New York/New Jersey Stadium, East Rutherford, New Jersey, U.S. - July 19, 2026
Spain's Lamine Yamal in action with Argentina's Nicolas Tagliafico REUTERS/Jeenah Moon

Soccer Football - FIFA World Cup 2026 - Final - Spain v Argentina - New York/New Jersey Stadium, East Rutherford, New Jersey, U.S. - July 19, 2026 Spain's Lamine Yamal in action with Argentina's Nicolas Tagliafico REUTERS/Jeenah Moon

  • ഒരിക്കല്‍ പോലും സ്പെയിന് കാര്യമായ ഭീഷണി സൃഷ്ടിക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല. ആറ് ടച്ചുകള്‍ മാത്രമാണ് മെസിക്ക് ലഭിച്ചത്

‌തീപാറും ഫൈനല്‍ പോരാട്ടത്തില്‍ ആദ്യ ഗോളിനായി കിണഞ്ഞ് പരിശ്രമിച്ച് അര്‍ജന്‍റീനയും സ്പെയിനും. തുടക്കത്തില്‍ തന്നെ യമാല്‍ ഗോളവസരം സൃഷ്ടിച്ചുവെങ്കിലും ലക്ഷ്യം കണ്ടില്ല. 39–ാം മിനിറ്റില്‍ ബയേന ഫാബിയന് ബോക്സിന്‍റെ എഡ്ജിലേക്ക് പാസ് നല്‍കി. ഷൂട്ട് ചെയ്യാനായി ഒയാര്‍സബാലിനെ ലക്ഷ്യമിട്ട് ഒല്‍മോ നല്‍കിയ പാസ് പക്ഷേ എമിലിയാനോ മാര്‍ട്ടിനസിന്‍റെ കൈകളില്‍ അവസാനിച്ചു. 

കളിയുടെ 41–ാം മിനിറ്റില്‍ സ്പെയിന്‍റെ കൗണ്ടര്‍ അറ്റാക്ക് തടയാന്‍ ശ്രമിച്ചതിനിടെ ഒയാര്‍സബാലിനെ ഇടിച്ച ലിസാന്‍ഡ്രോ മാര്‍ട്ടിനസിന് മഞ്ഞക്കാര്‍ഡും ലഭിച്ചു. പിന്നാലെ മാര്‍ട്ടിനസ് പരുക്കേറ്റ് പുറത്തായി. നിക്കൊളാസ് ഒട്ടമന്‍ഡിയാണ് പകരം ഇറങ്ങിയത്.  ആദ്യപകുതിയില്‍ 63 ശതമാനം സമയവും പൊസഷന്‍ സ്പെയിനായിരുന്നു. മധ്യനിരയിലും പന്തടക്കത്തിലും സ്പെയിന്‍ സമ്പൂര്‍ണ മേധാവിത്വം പുലര്‍ത്തിയതിന് പുറമെ അര്‍ജന്റീനയെക്കാള്‍ ഇരട്ടിയിലേറെ പാസുകളും പൂര്‍ത്തിയാക്കി. പ്രസിങ് കനത്തതോടെ ഒരിക്കല്‍ പോലും സ്പെയിന് കാര്യമായ ഭീഷണി സൃഷ്ടിക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല. ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ക്കാനും സാധിച്ചില്ല. ആറ് ടച്ചുകള്‍ മാത്രമാണ് മെസിക്ക് ലഭിച്ചത്. കലാശപ്പോരിനിറങ്ങിയ മെസി ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കോര്‍ഡുമിട്ടു. 

സ്റ്റാര്‍ട്ടിങ് ലൈനപില്‍ മൂന്ന് മാറ്റങ്ങളുമായാണ് അര്‍ജന്‍റീന കലാശപ്പോരിന് ഇറങ്ങിയത്. ഡി പോളും നിക്കോ ഗൊണ്‍സാലസും മോണ്ടിയലുമാണ് സ്റ്റാര്‍ട്ടിങ് ലൈനപ്പിലുണ്ടായിരുന്നത്. പരേഡസിന് പുറമെ മൊളീനയും സിമിയോണിയും പകരക്കാരുടെ ബഞ്ചിലാണ്. പരേഡസിന് പകരമാണ് നിക്കോ ഗോണ്‍സാലസിനെ ഇറക്കുന്നത്. റോഡ്രിഗോ ഡി പോള്‍ സ്റ്റാര്‍ട്ടിങ് ലൈനപ്പിലേക്ക് മടങ്ങിയെത്തി.

ENGLISH SUMMARY:

The highly anticipated World Cup final between Argentina and Spain remained goalless at the end of a fierce first half. Spain dominated the early stages, with young star Lamine Yamal missing a golden opportunity and a dangerous 39th-minute combination involving Baena, Fabián, and Olmo ultimately being saved by Argentine goalkeeper Emiliano Martínez. Argentina struggled to create threatening chances, maintaining only 37% possession while Lisandro Martínez picked up a yellow card in the 41st minute for a foul on Mikel Oyarzabal. Despite being limited to just six touches in the first half, Lionel Messi officially made history by becoming the oldest player to ever feature in a FIFA World Cup final.