Soccer Football - FIFA World Cup 2026 - Semi Final - England v Argentina - Atlanta Stadium, Atlanta, Georgia, U.S. - July 15, 2026 Argentina's Lionel Messi reacts REUTERS/Paul Childs

  • ആറ് ലോകകപ്പുകളിലായി 12 അസിസ്റ്റുകളാണ് മെസിക്കുള്ളത്. ഇതില്‍ പത്തും നോക്കൗട്ടിലാണെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ 60 വര്‍ഷത്തിനിടെ എട്ട് അസിസ്റ്റുകളില്‍ കൂടുതല്‍ ഒരു താരത്തിനും അവരുടെ ലോകകപ്പ് കരിയറില്‍ കണ്ടെത്താനായിട്ടില്ല

എതിരാളികളെയും കാലത്തെയും സ്തബ്ധരാക്കി മുന്നേറുകയാണ് ലയണല്‍ മെസി. അറ്റ്ലാന്റയില്‍ ഇംഗ്ലണ്ടിനെതിരെ ഗോളടിച്ചില്ലെങ്കിലും ഗോളടിപ്പിച്ച് വിജയശില്‍പ്പിയുമായി. തുടര്‍ച്ചയായ രണ്ടാം ഫൈനലില്‍ അര്‍ജന്‍റീനയ്ക്കൊപ്പം എത്തുമ്പോള്‍ ഒരുപിടി റെക്കോര്‍ഡുകളും മെസി തകര്‍ത്തിട്ടുണ്ട്. 

അസിസ്റ്റ് കിങ്: ഇംഗ്ലണ്ടിനെതിരായ രണ്ട് അസിസ്റ്റുകളോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം അസിസ്റ്റുകള്‍ മെസിയുടെ പേരിലായി. ആറ് ലോകകപ്പുകളിലായി 12 അസിസ്റ്റുകളാണ് മെസിക്കുള്ളത്. ഇതില്‍ പത്തും നോക്കൗട്ടിലാണെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ 60 വര്‍ഷത്തിനിടെ എട്ട് അസിസ്റ്റുകളില്‍ കൂടുതല്‍ ഒരു താരത്തിനും അവരുടെ ലോകകപ്പ് കരിയറില്‍ കണ്ടെത്താനായിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഡ്രിബ്ലിങ് ഗോട്ട്: ഇംഗ്ലണ്ടിനെതിരായ മല്‍സരത്തിന്‍റെ ആദ്യ പകുതിയില്‍ മാത്രം ഒന്‍പത് ഡ്രിബ്ലിങുകളാണ് മെസി പൂര്‍ത്തിയാക്കിയത്. രാജ്യാന്തര മല്‍സരത്തിലെ മെസിയുടെ ഏറ്റവും മികച്ച കണക്കാണിത്. ഒന്‍പത് ഡ്രിബ്ലിളുകളും രണ്ട് അസിസ്റ്റുകളും  നോക്കൗട്ടില്‍ നേടുന്ന ആദ്യ താരവും മെസിയാണ്. 

അര്‍ജന്‍റീനയ്ക്കും ക്ലബിനും വേണ്ടി കളിച്ച തുടര്‍ച്ചയായ 13 മല്‍സരങ്ങളില്‍ മെസി ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മെസിയുടെ തന്നെ പ്രഫഷനല്‍ കരിയറില്‍ രണ്ടാമത്തെ ദൈര്‍ഘ്യമേറിയ നേട്ടമാണിത്. തുടര്‍ച്ചയായ 14 കളികളില്‍ ഗോളടിച്ചും ഗോളടിപ്പിച്ചും മെസി നേരത്തെ റെക്കോര്‍ഡിട്ടിട്ടുണ്ട്. 2011ലായിരുന്നു ഇത്. 

കരിയറിലെ മൂന്നാം ലോകകപ്പ് ഫൈനലിനാണ് മെസി തയാറെടുക്കുന്നത്. ബ്രസീലിന്‍റെ കാഫുവിന്( 1994,98,02) ശേഷം മൂന്ന് ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ആദ്യ താരവും മെസിയാണ്.   1966 ന് ശേഷം ഇതാദ്യമായാണ് അര്‍ജന്‍റീന ബോക്സിന് പുറത്ത് നിന്നും അ​ഞ്ച് ഗോളുകള്‍ ലോകകപ്പില്‍ നേടുന്നത്. മെസി (2), ലൊ സെല്‍സോ, യൂലിയന്‍ അല്‍വാരസ്, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരുടേതായിരുന്നു ഗോളുകള്‍. 64 വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രസീലിന് പിന്നാലെ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാകുമോ അര്‍ജന്റീനയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ENGLISH SUMMARY:

Lionel Messi continues to redefine football greatness, setting a flurry of new records as he leads Argentina to their second consecutive World Cup final. His masterclass against England in the semi-final saw him reach 12 assists in World Cup history, the most by any player, with ten of these coming in the high-pressure knockout stages—a feat unmatched in the last 60 years. Beyond playmaking, Messi showcased his "Dribbling GOAT" status by completing nine successful dribbles in the first half alone, becoming the first player to achieve both nine dribbles and two assists in a single knockout match. With this appearance, Messi joins the legendary Cafu as one of the few players to reach three World Cup finals (2014, 2022, 2026). His current form, featuring a 13-match streak of scoring or assisting, positions Argentina as strong contenders to become the first team to successfully defend their title since Brazil. As the world watches, Messi stands on the brink of cementing a legacy that transcends generations, with only Spain left between him and another historic triumph.