justinbieberfinal

ന്യൂയോർക്ക് ന്യൂജഴ്‌സി സ്റ്റേഡിയത്തിൽ ജൂലൈ 19ന് നടക്കുന്ന ലോകകപ്പ് ഫൈനലിലെ ഹാഫ്ടൈം ഷോയിൽ കനേഡിയൻ പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറും പങ്കെടുക്കും. അതിദാരിദ്ര്യത്തിനെതിരെ പ്രവർത്തിക്കുന്ന ഗ്ലോബൽ സിറ്റിസൺ എന്ന സംഘടനയുമായി ചേർന്നാണ് ഫിഫ ഹാഫ്ടൈം ഷോ നടത്തുന്നത്. 

മഡോണ, ഷക്കീര, ബിടിഎസ് തുടങ്ങിയ ഇതിഹാസ താരങ്ങൾ അണിനിരക്കുന്ന വേദിയിലേക്കാണ് ബീബറുടെയും വരവ്. 11 മിനിറ്റ് ദൈർഘ്യമുള്ള ഈ സംഗീതപരിപാടി ഒരുക്കുന്നത്. കോൾഡ്‌പ്ലേ ബാൻഡിലെ ക്രിസ് മാർട്ടിനാണ് ഈ സംഗീത വിരുന്ന് ഒരുക്കുന്നത്. 

ലോകമെമ്പാടുമുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിനും ഫുട്ബോൾ പരിശീലനത്തിനും അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഗ്ലോബല്‍ സിറ്റിസണ്‍. ലോകകപ്പിലൂടെ 10 കോടി ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം.  ഇതിനോടകം 5 കോടി ഡോളറിലധികം ലഭിച്ചുകഴിഞ്ഞു. 

ലോകകപ്പ് മത്സരങ്ങളുടെ ഓരോ ടിക്കറ്റ് വിൽപ്പനയിൽ നിന്നുമുള്ള ഒരു ഡോളർ ഗ്ലോബല്‍ സിറ്റിസണ്‍ സംഘടനയ്ക്കാണ് നൽകുന്നത്. സെസമി സ്ട്രീറ്റിലെയും ദി മപ്പറ്റ്സിലെയും കഥാപാത്രങ്ങളും ഷോയിൽ അതിഥികളായി എത്തും.

ENGLISH SUMMARY:

Justin Bieber will perform at the FIFA World Cup Final halftime show, joining an impressive lineup of artists. This performance is part of FIFA's collaboration with Global Citizen to raise funds and awareness for child education and football training.