ഫെയർസ്ക്വയർ എന്ന മനുഷ്യാവകാശ സംഘടനയാണ്, ഇൻഫന്റിനോയുടെ 'രാഷ്ട്രീയ നിഷ്പക്ഷതാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം' ചൂണ്ടിക്കാട്ടി ഐഒസിക്ക് പരാതി നല്‍കിയത്. ഫിഫ വാർഷിക സമാധാന പുരസ്കാരം ഏർപ്പെടുത്താനും അത് ട്രംപിന് നൽകാനുമുള്ള തീരുമാനം ഫിഫ കൗൺസിലിന്റേതായിരുന്നോ അതോ ഇൻഫന്റിനോ ഏകപക്ഷീയമായി എടുത്തതാണോ എന്നും അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
ഏകപക്ഷീയമായാണ് പ്രവർത്തിച്ചതെങ്കിൽ അത് ഗുരുതരമായ അധികാര ദുർവിനിയോഗമായി കണക്കാക്കപ്പെടും. ഫിഫയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 15 ഇൻഫന്റിനോ ലംഘിച്ചുവെന്നാണ് ആരോപണം. ചട്ടപ്രകാരം, ഫിഫയുമായി ബന്ധപ്പെട്ടവർ ഔദ്യോഗിക കാര്യങ്ങളിൽ രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കണം. നിയമലംഘനം നടത്തുന്നവർക്ക് കുറഞ്ഞത് 10 ലക്ഷം രൂപ പിഴയും ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും രണ്ടു വർഷം വരെ വിലക്കും ശിക്ഷയായി ലഭിക്കാം.
ഇൻഫന്റിനോയ്ക്കെതിരായ പരാതിക്ക് പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യൻ പാർലമെന്റിലെ 50 അംഗങ്ങൾ ഫിഫ എത്തിക്സ് കമ്മിറ്റിക്ക് കത്തെഴുതിയതായി ഫെയർസ്ക്വയർ വെളിപ്പെടുത്തി. അമേരിക്കന്‍ താരം ബലോഗന്റെ വിലക്ക് പിന്‍വലിക്കുന്നതില്‍ ട്രംപിന്റെ ഇടപെടലുകള്‍ക്ക് ഫിഫ വഴങ്ങിയിരുന്നു