ഇംഗ്ലണ്ടിനെതിരായ ക്വാർട്ടര്‍ ഫൈനലിന് മുൻപ് നോർവേക്ക് ആശങ്കയായി ടീമംഗങ്ങളുടെ അസുഖം. നോര്‍വെ ടീമിലെ പലതാരങ്ങള്‍ക്കും ചുമയും കടുത്ത ശരീരവേദനയും ആണ്. എന്നാൽ ഇത് വൈറസ് ബാധയല്ലെന്നും യാത്രാക്ഷീണം,  AC ഉപയോഗം,  തിരക്കേറിയ യാത്രാ ഷെഡ്യൂൾ എന്നിവയാണ് താരങ്ങളുടെ അസ്വസ്ഥതകൾക്ക് കാരണമെന്നും പരിശീലകന്‍ പറഞ്ഞു. 

മയാമിയിൽ ശനിയാഴ്ചയാണ് ഇംഗ്ലണ്ടുമായുള്ള മത്സരം. നിർണായക പോരാട്ടത്തിന് പൂർണ ആരോഗ്യത്തോടെ ഇറങ്ങാൻ നോര്‍വെയ്ക്ക് കഴിയുമോ എന്ന കാര്യം ഇതോടെ സംശയത്തിലായി. സ്ട്രൈക്കർ യോർഗൻ ലാർസൻ, പ്രതിരോധതാരം മാർക്കസ്  പെഡര്‍സന്‍ എന്നിവരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. അസുഖത്തെ തുടർന്ന് ബ്രസീലിനെതിരായ മത്സരം പെഡര്‍സന് നഷ്ടപ്പെട്ടിരുന്നു. സഹപരിശീലകൻ കെന്റ് ബെർഗേഴ്സനും കഴിഞ്ഞ ദിവസങ്ങളിൽ അസുഖമായിരുന്നു. 

ENGLISH SUMMARY:

Norway football team is facing illness concerns ahead of their quarter-final match against England. Several players are experiencing cough and body aches, though the coach attributes it to travel fatigue and AC usage rather than a virus.