Portugal's Cristiano Ronaldo (7) reacts during the World Cup round of 16 soccer match between Portugal and Spain in Arlington, Texas, near Dallas, Monday, July 6, 2026. (AP Photo/Julio Cortez)

Portugal's Cristiano Ronaldo (7) reacts during the World Cup round of 16 soccer match between Portugal and Spain in Arlington, Texas, near Dallas, Monday, July 6, 2026. (AP Photo/Julio Cortez)

ലോകകപ്പ് നോക്കൗട്ടില്‍ സ്പെയിനോട് തോറ്റ് പുറത്തായതിന് പിന്നാലെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ പ്രതികരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. 2016 ലെ യൂറോ കപ്പ് താന്‍ പോര്‍ച്ചുഗലിനായി നേടിയെന്നും അത് തനിക്ക് ലോകകപ്പിന് തുല്യമാണെന്നുമായിരുന്നു താരം  പറഞ്ഞത്. 'പോര്‍ച്ചുഗലിനായി മൂന്ന് കിരീടങ്ങള്‍ ഞാന്‍ നേടി. ക്രിസ്റ്റ്യാനോയ്ക്ക് മുന്‍പ് പോര്‍ച്ചുഗല്‍ ഒരു കിരീടങ്ങളും നേടിയിരുന്നില്ല. എന്‍റെ നേട്ടത്തില്‍ മികച്ചത് 2016 ലെ യൂറോകപ്പാണ്. സത്യം പറഞ്ഞാല്‍ ലോകകപ്പിന് തുല്യമാണ് എനിക്കത്. തികഞ്ഞ സംതൃപ്തിയോടെയാണ് ഞാന്‍ മടങ്ങുന്നത്. എന്‍റെ ഏറ്റവും മികച്ചത് പോര്‍ച്ചുഗലിനായി നല്‍കിക്കഴിഞ്ഞു. നാളെ പുതിയ ദിവസമാണ്, ജീവിതം മുന്നോട്ട് തന്നെ പോകും'- എന്നായിരുന്നു ക്രിസ്റ്റ്യാനോ പോസ്റ്റ് മാച്ച് ഇന്‍റര്‍വ്യൂവില്‍ പ്രതികരിച്ചത്.

'ലോകകപ്പ് ഇങ്ങനെ അവസാനിപ്പിച്ചതില്‍ സങ്കടമുണ്ട്. നേരത്തെ പറഞ്ഞത് പോലെ എന്‍റെ എല്ലാം ഞാന്‍ ഫുട്ബോളിന് നല്‍കി. ഒരു ഫുട്ബോളറുടെ ജീവിതം അങ്ങനെയാണ്. മുന്നോട്ട് പോയേ തീരൂ. ഇതെന്‍റെ അവസാന ലോകകപ്പാണ്. മറ്റുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇനിയും സമയം ശേഷിക്കുന്നുണ്ട്' എന്നും താരം കൂട്ടിച്ചേര്‍ത്തു. 

താരത്തിന്‍റെ പ്രതികരണം അതിവേഗമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ലോകകപ്പിനെയും യൂറോ കപ്പിനെയും താരതമ്യം ചെയ്തത് പോലും ശരിയല്ലെന്ന് ഫുട്ബോള്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ഫുട്ബോള്‍ താരത്തെ സംബന്ധിച്ച് ലോകകപ്പ് തന്നെയാണ് ഏറ്റവും വലുതെന്നും ആറു തവണ കളിച്ചിട്ടും ലോകകപ്പ് നേടാനാകാത്തതിന്‍റെ നിരാശയാണ് ക്രിസ്റ്റ്യാനോയുടെ വാക്കുകളിലെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. ' ലോകകപ്പ് കിട്ടാത്തതിന് മറ്റുള്ളവരുടെ നേട്ടത്തെ ഇകഴ്ത്തുന്നത് ശരിയല്ല. എങ്ങനെയാണ് ഒരു ഫുട്ബോള്‍ താരത്തിന് യൂറോ കപ്പും ലോകകപ്പുമായി താരതമ്യം ചെയ്യാന‍് കഴിയുക? ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമല്ല, ഷെയിംലെസ് പ്ലെയര്‍ ഓഫ് ഓള്‍ടൈമാണ് ക്രിസ്റ്റ്യാനോയെന്നും രോഷം നിറഞ്ഞ കമന്‍റുകളുണ്ട്. 

പോര്‍ച്ചുഗല്‍ എങ്ങനെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായെന്ന് റൊണാള്‍ഡോയുടെ വാക്കുകളില്‍ ഉണ്ടെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. 'റൊണാള്‍ഡോ ഒരിക്കലും പോര്‍ച്ചുഗലിന് വേണ്ടിയല്ല,തനിക്ക് വേണ്ടി മാത്രമാണ് കളിച്ചത്. സ്വന്തം ആരാധകരെ കൂടി നാണംകെടുത്തി' എന്നും  'എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടത്തെ വിലകുറച്ച് കാണേണ്ടെന്നും ആളുകള്‍ കുറിച്ചു. 'തോറ്റു, അതാദ്യം സമാധാനമായി അംഗീകരിക്കൂ, ഫാന്‍സ് ഇങ്ങനെ ആയിപ്പോയത് നിങ്ങള്‍ കാരണമാണ്' എന്ന് പരിഹസിക്കുന്നവരും കുറവല്ല. വിമര്‍ശനങ്ങള്‍ക്കപ്പുറം ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന കരിയറാണ് റൊണാള്‍ഡോയുടേത്. ആറ് ലോകകപ്പിലും ഗോളുകള്‍ നേടിയ താരം 146 ഗോളുകളാണ് പോര്‍ച്ചുഗലിനായി മാത്രം നേടിയത്. 

ലോകകപ്പ് നോക്കൗട്ടില്‍ സ്പെയിനോട് ഇന്‍ജറി ടൈമിലാണ് പോര്‍ച്ചുഗല്‍ പരാജയപ്പെട്ടത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോല്‍വി. ക്വാര്‍ട്ടറില്‍ ബല്‍ജിയമാണ് സ്പെയിനിന്‍റെ എതിരാളികള്‍.

ENGLISH SUMMARY:

Following Portugal’s elimination from the 2026 World Cup by Spain, Cristiano Ronaldo has sparked a firestorm of criticism for comparing his Euro 2016 victory to a World Cup title. In his post-match interview, the veteran forward stated that he feels "completely satisfied" with his international career, claiming that his Euro 2016 win holds the same prestige as the World Cup for him. This controversial comparison was immediately met with sharp backlash from football fans worldwide, many of whom argued that no continental trophy can rival the status of the FIFA World Cup. Critics accused the star of being "shameless" and suggested that his comments were merely a defense mechanism to cope with the disappointment of never winning football’s ultimate prize across six tournament appearances. Social media platforms were inundated with angry reactions, with many supporters claiming that his legacy was tarnished by what they perceived as an arrogant devaluation of the World Cup’s significance. Despite his undisputed status as one of football’s greatest-ever players with 146 international goals, this latest controversy highlights the intense scrutiny that defines the final chapter of his historic career.