vozinha-cape

ലോകകപ്പ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് അവസാനം വരെ മരണക്കളി കളിച്ച് പോരാടി പരാജയമേറ്റുവാങ്ങിയ കാബോ വെര്‍ദെയെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 40കാരന്‍ വൊസീ‍ഞ്ഞ, മതിലല്ല കോട്ട കെട്ടിയാണ് ആ കുഞ്ഞന്‍ രാജ്യത്തിന്റെ അഭിമാനം അവസാന മത്സരത്തിലും കാത്തുസൂക്ഷിച്ചതെന്ന് ചെന്നിത്തല ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. വൊസീഞ്ഞയുടെ കരുത്തുറ്റ ഗോള്‍വല ആദ്യം ഭേദിച്ചത് സാക്ഷാല്‍ ലയണല്‍ മെസിയുടെ സുന്ദരന്‍ ഗോളാണെന്നും ചെന്നിത്തല കുറിക്കുന്നു. 

കടലിനോടും അഗ്നിപര്‍വതങ്ങളോടും മല്ലിട്ട് ജീവിക്കുന്ന 5 ലക്ഷം മനുഷ്യരുള്ള കാബോ വെര്‍ദെ എന്ന ആഫ്രിക്കന്‍ ദ്വീപിന്റെ ലോകകപ്പ് സ്വപ്നവുമായെത്തിയ മനുഷ്യര്‍ തുടക്കക്കാരായിട്ടും തോല്‍വി അറിയാതെയാണ് അര്‍ജന്റീനയ്ക്ക് മുന്നിലെത്തിയത്. വൊസീഞ്ഞ, എന്തൊരു പ്ലെയര്‍ ആണ് നിങ്ങള്‍, മതിലല്ല കോട്ട കെട്ടിയാണ് വൊസീഞ്ഞ വല കാത്തത്, ആ വല ആദ്യം ഭേദിച്ചത് ലോകകപ്പിലെ തന്റെ 20ാമത്തെ ഗോള്‍ നേടിയ സാക്ഷാല്‍ ലയണല്‍ മെസിയാണ്, എന്തൊരു ഗോള്‍, എന്തൊരു സുന്ദരന്‍, സുന്ദരന്‍ ഗോള്‍– ചെന്നിത്തല പോസ്റ്റില്‍ പറയുന്നു. 

‘ഇന്നലെ പെരുമ്പാവൂരിൽ കൂടിയ ചെറുപ്പക്കാരോട് ഞാൻ പറഞ്ഞിരുന്നു, ജീവിതമാണ് ലഹരി എന്ന്. അത് വെറുതെ പറയുന്ന ഒരു വാചകമല്ല. ജീവിതം വച്ചുനീട്ടുന്ന മനോഹരമായ സംഗതികളിൽ ഒന്നാണ് കായിക സംസ്കാരം. അതിന്റെ ഏറ്റവും മനോഹരമായ ചില മണിക്കൂറുകൾ കടന്നാണ് അർജൻ്റീന റൗണ്ട് ഓഫ് 16ലേക്ക് കടന്നത്. ലോക ചാമ്പ്യന്‍മാരെ എക്സ്ട്രാ ടൈമിലേക്ക് നയിച്ച് പൊരുതിത്തോറ്റു മടങ്ങുന്ന പോരാട്ടവീര്യത്തിന് വീരവണക്കം, ഇന്നായിരുന്നു ഫൈനല്‍ എന്ന് ലോകം പറയുമെന്നും ചെന്നിത്തല പോസ്റ്റില്‍ കുറിക്കുന്നു. 

Cape Verde's Valiant Stand Against Argentina in World Cup:

Cape Verde football showcased remarkable resilience against Argentina in the World Cup pre-quarterfinals, earning praise from Ramesh Chennithala. The 40-year-old 'Vosinha' defended their goal like a fortress, a testament to their fighting spirit even in defeat.