Brazil's Casemiro (5), lright, scores during the World Cup round of 32 soccer match between Brazil and Japan in Houston, Monday, June 29, 2026. (AP Photo/Karen Warren)

ലോകകപ്പ് ഫുട്ബോള്‍ നോക്കൗട്ട് മല്‍സരത്തില്‍ ജപ്പാനെതിരെ ഗോള്‍ മടക്കി ബ്രസീല്‍. 56–ാം മിനിറ്റില്‍ കാസിമിറോയാണ് ബ്രസീലിനായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ബ്രസീല്‍ ജപ്പാനെതിരെ കടുത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്.  29-ാം മിനിറ്റിൽ കൈഷു സാനോയിലൂടെ ജപ്പാനാണ് ആദ്യം ഗോൾ നേടിയത്. ബ്രസീലിന്റെ ഒരു പിഴവ് മുതലെടുത്ത കൈഷു സാനോ, പന്തുമായി ബ്രസീൽ ഗോൾമുഖത്തേക്ക് അതിവേഗം മുന്നേറി. ബോക്സിന് മുന്നിൽ നിന്ന് അദ്ദേഹം തൊടുത്ത ശക്തമായ ഷോട്ട് ഗോൾകീപ്പർ അലിസനെ കബളിപ്പിച്ച് വലയിൽ പതിക്കുകയായിരുന്നു. 

Soccer Football - FIFA World Cup 2026 - Round of 32 - Brazil v Japan - Houston Stadium, Houston, Texas, U.S. - June 29, 2026 Japan's Kaishu Sano celebrates scoring their first goal with teammates REUTERS/Annegret Hilse

10-ാം മിനിറ്റിൽ ജപ്പാനീസ് ഗോൾമുഖത്ത് ബ്രസീൽ നടത്തിയ ആക്രമണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും ജപ്പാൻ ഗോൾകീപ്പർ സിയോൺ സുസുക്കി പന്ത് നിയന്ത്രണത്തിലാക്കി. തുടർന്ന് 14-ാം മിനിറ്റിൽ ബ്രസീൽ വീണ്ടും ജപ്പാന്റെ പെനാൽറ്റി ബോക്സിലേക്ക് മുന്നേറി. മത്തേയുസ് കുഞ്ഞയുടെ ഷോട്ട് ജപ്പാൻ ഗോൾകീപ്പർ തടഞ്ഞു. തൊട്ടുപിന്നാലെ ബ്രൂണോ ഗിമാരയസും ഗോൾ നേടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ കാസെമിറോയുടെ ഫൗളിലൂടെ ലഭിച്ച ഫ്രീകിക്ക് ജപ്പാനു ലഭിച്ചെങ്കിലും ഗോൾ ആക്കാൻ അവർക്ക് സാധിച്ചില്ല.

ആദ്യ ഹൈഡ്രേഷൻ ബ്രേക്ക് വരെ ഇരു ടീമുകൾക്കും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ കഴിഞ്ഞിരുന്നില്ല. തങ്ങളുടെ ആദ്യ മത്സരത്തിൽ മൊറോക്കോക്കെതിരെ സമനില വഴങ്ങിയ ബ്രസീൽ, പിന്നീട് ഹെയ്‌റ്റിയെയും സ്കോട്ട്ലൻഡിനെയും മൂന്ന് ഗോളുകൾക്ക് വീതം തോൽപ്പിച്ചാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നത്. മറുവശത്ത്, ആദ്യ മത്സരത്തിൽ നെതർലൻഡ്‌സിനോട് (2–2) സമനില വഴങ്ങിയ ജപ്പാൻ, രണ്ടാം മത്സരത്തിൽ ട്യൂണീഷ്യയെ നാല് ഗോളുകൾക്ക് തോൽപ്പിക്കുകയുണ്ടായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്വീഡനുമായുള്ള (1–1) സമനിലയോടെയാണ് ജപ്പാൻ നോക്കൗട്ട് ഉറപ്പാക്കിയത്. 

ENGLISH SUMMARY:

Brazil fought back against Japan in their FIFA World Cup knockout clash as Casemiro scored the equalizer in the 56th minute. Japan had taken the lead through Kaishu Sano's stunning strike in the first half. With Brazil dominating the second half, the match remains evenly balanced as both teams chase a place in the next round.