Image: X, @NextGen_Morocco

ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ മുസ്‌ലിം കളിക്കാര്‍ക്കുള്ള ‘മാന്‍ ഓഫ് ദി മാച്ച്’ ട്രോഫിയില്‍ വ്യത്യാസമെന്ന് റിപ്പോര്‍ട്ട്. ആല്‍ക്കഹോള്‍ ബ്രാന്‍ഡ് ലോഗോ ഒഴിവാക്കിയുള്ള ട്രോഫിയാണ് ഫിഫ മുസ്‌ലിം താരങ്ങള്‍ക്കായി നല്‍കുന്നതെന്ന് ഇഎസ്പിഎന്‍ യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്‌ലാം മതവിശ്വാസ രീതികളോടുള്ള ബഹുമാനാര്‍ത്ഥമാണ് ഇത്തരമൊരു നടപടിയെന്നാണ് പുറത്തുവരുന്ന വിവരം. 

ഈജിപ്ത് താരം മുഹമ്മദ് സലായുടേയും ബ്രസീല്‍ താരം വിനീസ്യൂസ് ജൂനിയറിന്റേയും ചിത്രങ്ങള്‍ പരിശോധിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണെന്ന് ഇഎസ്പിഎന്‍ സോഷ്യല്‍മീഡിയ പോസ്റ്റില്‍ വ്യക്തമാണ്. 2026 ഫിഫ ലോകകപ്പ് മത്സരത്തിലെ ഗ്രൂപ്പ് ഘട്ടങ്ങള്‍ തുടരുകയാണ്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ പതിപ്പ് കൂടിയാണ് ഈ ലോകകപ്പ്. ഇത്തവണ ലയണല്‍ മെസി ഫിഫ ലോകകപ്പുകളിലെ ഏറ്റവും ഉയർന്ന ഗോൾ നേടുന്ന താരമായും മാറി.  68 വർഷത്തിനിടെ ഏറ്റവും വേഗത്തിൽ 100 ഗോള്‍ തികയുന്ന ലോകകപ്പ് പതിപ്പുകൂടിയാണ് ഇത്തവണത്തേത്. 

അതേസമയം ഗ്രൂപ് എഫിലെ അവസാന മത്സരത്തില്‍ നാളെ അര്‍ജന്റീന ജോര്‍ദാനെ നേരിടുമ്പോള്‍ ലയണല്‍ മെസി ആദ്യ ഇലവനില്‍ ഉണ്ടാകില്ലെന്ന് കോച്ച് ലയണൽ സ്കലോനി സ്ഥിരീകരിച്ചു. ഇന്നു നടന്ന ഗ്രൂപ്പ് ജിയിലെ നിര്‍ണായക മല്‍സരത്തില്‍ ബല്‍ജിയത്തോട് തോറ്റ് ന്യൂസീലന്‍ഡ് ലോകകപ്പില്‍ നിന്ന് പുറത്തായി. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബല്‍ജിയത്തിന്‍റെ ജയം. 

ഇന്നുനടന്ന നിര്‍ണായക മല്‍സരത്തില്‍ സൗദി അറേബ്യയ്ക്കെതിരെ ഗോള്‍രഹിത സമനില പിടിച്ച് കാബോ വെര്‍ദെ ഗ്രൂപ്പ് H-ൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടില്‍ കടന്നു. അതേസമയം യുറഗ്വായെ 1–0ത്തിന്  തകര്‍ത്ത് സ്പെയിനും നോക്കൗട്ടിലെത്തി. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇറാഖിനെ സെനഗല്‍ തോല്‍പിച്ചു. 

World Cup 2026: Modified Trophies for Muslim Players:

World Cup football news is buzzing with reports of a modified 'Man of the Match' trophy for Muslim players. FIFA is reportedly providing trophies without alcohol brand logos to honor Islamic religious practices, a detail observed by ESPN UK through images of players like Mohamed Salah and Vinicius Jr.