Soccer Football - FIFA World Cup 2026 - Group F - Tunisia v Japan - Estadio Monterrey, Monterrey, Mexico - June 21, 2026 Japan's Ayase Ueda and Keisuke Goto celebrate after the match REUTERS/Raquel Cunha
ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തുനീസിയയെ തകര്‍ത്ത് ജപ്പാന്‍. ലോകകപ്പിലെ 1000–ാമത് മല്‍സരമായിരുന്നു ഇത്. ജയത്തോടെ 4 പോയിന്‍റുമായി ജപ്പാന്‍ നെതര്‍ലന്‍ഡ്സിനൊപ്പമെത്തി. പൊസഷനിലും ഷോട്ടുകളിലും ടാര്‍ഗറ്റിലുമെല്ലാം ജപ്പാന്‍റെ സമഗ്രാധിപത്യം പ്രകടമായിരുന്നു. ഇടതുവിങ്ങിലൂടെ പറന്നെത്തിയ നാകാമുറയുടെ പാസ് സ്വീകരിച്ച ഡെയ്ച്ചി കമാഡ നാലാം മിനിറ്റില്‍ ജപ്പാനെ മുന്നിലെത്തിച്ചു. 30,83 മിനിറ്റുകളില്‍ അയാസെ ഉവേദയും 69–ാം മിനിറ്റില്‍ ജൂനിയ ഇതോയും ജപ്പാനായി ഗോളുകള്‍ നേടി.
ഇതാദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം ലോകകപ്പില്‍ നാല് ഗോളുകള്‍ നേടുന്നത്. തുടക്കം മുതല്‍ തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ തുനീസിയയ്ക്ക് മേല്‍ ജപ്പാന്‍ ആധിപത്യം ഉറപ്പിച്ചു. രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ചുവെങ്കിലും ജപ്പാന്‍റെ വേഗത്തിന് മുന്നില്‍ തുനീസിയയ്ക്ക് പിടിച്ച് നില്‍ക്കാനായില്ല. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ തുനീസിയ പുറത്തായി. ഏഴ് ലോകകപ്പുകള്‍ കളിച്ച തുനീസിയയ്ക്ക് ഇതുവരെയും ഗ്രൂപ്പ്ഘട്ടം കടക്കാനും കഴിഞ്ഞിട്ടില്ല.
വെള്ളിയാഴ്ച സ്വീഡനെതിരെയാണ് ജപ്പാന്‍റെ അടുത്ത മല്‍സരം. ഗ്രൂപ്പ് എഫില്‍ ജപ്പാനും നെതര്‍ലന്‍ഡ്സിനും നാലുപോയിന്‍റ് വീതമുണ്ട്. സ്വീഡന് മൂന്ന് പോയിന്‍റാണുള്ളത്.