ലോകകപ്പിലെ നിറംമങ്ങിയ തുടക്കത്തിന് പിന്നാലെ വിമര്‍ശനം നേരിട്ട ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് പ്രതിരോധം തീര്‍ത്ത് പോര്‍ച്ചുഗീസ് താരം ഡിയോഗോ ഡാലോ. സമൂഹമാധ്യമങ്ങളിലെ കടുത്ത വിമർശനങ്ങളിൽ നിന്ന് ടീം അംഗങ്ങൾ ബോധപൂർവം ഒഴിഞ്ഞുനിൽക്കുകയാണെന്നും ഡാലോ വെളിപ്പെടുത്തി. 

കോംഗോയുമായി സമനിലയിൽ പിരിഞ്ഞതിന് പിന്നാലെ കഠിനമായ ദിവസങ്ങളിലൂടെയാണ് പോര്‍ച്ചുഗല്‍ ടീം കടന്നുപോയത്. ആദ്യമല്‍സരത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ  വിമർശനങ്ങളുടെയും അധിക്ഷേപങ്ങളുടെയും പ്രവാഹമായിരുന്നു. പരിശീലന സെഷനുശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് വിമര്‍ശനങ്ങളെ നേരിടുന്നതിനെക്കുറിച്ച് ഡീഗോ ഡാലോ പ്രതികരിച്ചത്. ലോകകപ്പിന് മുൻപ് സമൂഹമാധ്യമങ്ങളെയും വിമർശനങ്ങളെയും കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. ഇത്രയും മികച്ച ഒരു ടീമാകുമ്പോൾ, പ്രത്യേകിച്ചും ക്രിസ്റ്റ്യാനോ ഒപ്പമുള്ളപ്പോൾ, അസാധാരണമായ വിമർശനങ്ങളെ കൈകാര്യം ചെയ്യാൻ ഞങ്ങൾ പഠിക്കേണ്ടതുണ്ട്. അതുകൊണ്ട് ടീം സമൂഹമാധ്യമങ്ങളില്‍  നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ഡാലോ. 

പോർച്ചുഗൽ തോൽക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം ആളുകളുണ്ടെന്നും ഡാലോ പറഞ്ഞു. ഫലം എന്തുതന്നെയായാലും ടീം ശക്തവും ഒറ്റക്കെട്ടുമാണെന്ന് ഡാലോ. ക്രിസ്റ്റ്യാനോയെക്കുറിച്ചു ഞങ്ങളുടെ അഭിപ്രായത്തിന് ഒരു മാറ്റവുമില്ലന്നും രാജ്യത്തെ സഹായിക്കാനും പ്രതിനിധീകരിക്കാനും ക്രിസ്റ്റ്യാനൊ എപ്പോഴും തയ്യാറാണെന്നും ഡോല പറഞ്ഞു. ചൊവ്വാഴ്ച ഉസ്ബെക്കിസ്ഥാനെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം. 

ENGLISH SUMMARY:

Cristiano Ronaldo criticism is being defended by Portuguese player Diogo Dalot after a lackluster start to the World Cup. Dalot revealed that team members are deliberately staying away from harsh social media critiques.