neymar

TOPICS COVERED

ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം പരിശീലനം പുനരാരംഭിച്ച് നെയ്മാര്‍. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ നെയ്മാര്‍ക്ക് നിർദേശിച്ച മൂന്നാഴ്ചത്തെ വിശ്രമസമയം ഇന്ന് അവസാനിക്കും. അതേസമയം, ഹെയ്റ്റിക്കെതിരായ മത്സരത്തിൽ നെയ്മർ കളിക്കാനുള്ള സാധ്യതയില്ല.

കളിക്കളത്തിലേക്ക് മടങ്ങിവരാനുള്ള തയാറെടുപ്പിന്റെ ഭാഗമായി, മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലാണ് നെയ്മർ പരിശീലനം തുടങ്ങിയത്. ഒരുമാസത്തിനിടെ ആദ്യമായാണ് പരിശീലനം നടത്തിയത്. കായികക്ഷമത വീണ്ടെടുക്കുന്നതിന്റെ ഭാഗമായി റണ്ണിങ്ങ് ഡ്രില്ലും ബോള്‍ എക്സര്‍സൈസുമാണ് ആദ്യ സെഷനില്‍ ഉള്‍പ്പെട്ടത്. പിന്നാലെ ബുട്ടണിഞ്ഞ് താരം പന്തുതട്ടി. 

കാൽവണ്ണയിലെ പേശിക്ക് വീണ്ടും പരുക്കേൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് കരുതലോടെയാണ് നീക്കം. വരും ദിവസങ്ങളിൽ നെയ്മര്‍ക്ക് പടിപടിയായി ടീമിനൊപ്പം പരിശീലനത്തില്‍ ചേരാം എന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആറുമണിക്കാണ് ബ്രസീല്‍- ഹെയ്റ്റി മല്‍സരം. മല്‍സരത്തിലെ സാഹചര്യമനുസരിച്ച് പകരക്കാരനായി കുറച്ചുസമയം അവസരം നെയ്മര്‍ക്ക് നല്‍കിയേക്കാം. ആദ്യമല്‍സരത്തില്‍ മൊറോക്കോയ്ക്കെതിരെ സമനില വഴങ്ങിയ ബ്രസീല്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.

ENGLISH SUMMARY:

Neymar training has resumed after a month-long break, with the Brazilian footballer undergoing drills and ball exercises under medical supervision. While he is unlikely to play in the upcoming match against Haiti, his gradual return to team training is anticipated as he focuses on recovery and injury prevention.