messi-cup

TOPICS COVERED

ലോകകപ്പ് കാലമാണ്. എല്ലാവര്‍ക്കും ആവേശം. അര്‍ജന്‍റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, അങ്ങനെ ഫ്ലക്സുകള്‍ ഉയരുകയായി. എന്നാല്‍ ഇന്ത്യയ്ക്ക് ആ ലോകകപ്പിന്‍റെ പരിസരത്ത് പോലും എത്താനായിട്ടില്ല. പക്ഷെ ഇന്ത്യ അഥവാ ലോകകപ്പ് എന്നെങ്കിലും ജയിച്ചാലോ.. സ്വപനതുല്യമായിരിക്കും മാറ്റങ്ങളെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലോകകപ്പ് ജയിച്ച രാജ്യങ്ങളില്‍ സുക്ഷ്മനിരീക്ഷണം നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ട്രെന്‍ഡിങ്. 

കപ്പ് കൊണ്ടുപോകുന്ന രാജ്യത്തിലെ ആത്മഹത്യാ നിരക്ക് കുറയുമെന്നതാണ് ആദ്യ കണ്ടെത്തല്‍. 1998ല്‍ ഫ്രാന്‍സ് കപ്പുയര്‍ത്തിയപ്പോള്‍ രാജ്യത്തെ ആത്മഹത്യാ നിരക്ക് 10 ശതമാനമാണ് കുറഞ്ഞത്. രാജ്യത്തെ എല്ലാവരും ഒരുമിച്ച് സന്തോഷിക്കുന്ന അവസരമായതിനാല്‍ മോശം സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് കുറയുമെന്നും ഇത് ആത്മഹത്യാ ചിന്തയില്‍ നിന്ന് ആളുകളെ മാറ്റുമെന്നുമാണ് കണ്ടെത്തല്‍.

ലോകകപ്പ് ജയിക്കുന്ന രാജ്യങ്ങളില്‍ ഒന്‍പത് മാസത്തിന് ശേഷം പൊടുന്നനെ ജനനനിരക്ക് ഉയരുമെന്നതും പഠനമുണ്ട്. അതായത് ലോകകപ്പ് ലോകകപ്പ് ജയിച്ച സന്തോഷം ദമ്പതികള്‍ ശരിക്കുമങ്ങ് ആഘോഷിക്കുമെന്ന് തന്നെ. ലോകകപ്പ് ജയിക്കുന്ന എല്ലാ രാജ്യങ്ങളിലും കണ്ടുവരുന്ന പാറ്റേണാണിതെന്ന് കൂടുതല്‍ കൗതുകമാകുന്നു. 

ആളുകള്‍ക്ക് ജീവിതത്തെക്കുറിച്ച് കൂടുതല് താല്‍പര്യം വര്‍ധിക്കുമെന്നതാണ് മറ്റൊരു പഠനം. ജീവിതം തകര്‍ന്നെന്ന് കരുതുന്നവര്‍ക്ക് വീണ്ടും ഉയരാന്‍ ഒരു രാജ്യത്തിന്‍റെ ലോകകപ്പ് വിജയം സഹായകമാകും. ഇതുകൂടാതെ ഭാവിയെക്കുറിച്ച് കുറേക്കൂടി ആളുകള്‍ കൂടുതല്‍ പ്രതീക്ഷയോടെ മുന്നേറും.

ഐക്യമാണ് മറ്റൊരു ഘടകം. ലോകകപ്പ് ജയിക്കുന്ന രാജ്യത്തില്‍ വ്യത്യസ്തമായ ചിന്തകളുള്ളവര്‍ ഒരുമിച്ച് ആഘോഷിക്കുമെന്നതിനാല്‍ രാജ്യത്തിലെ ജനത ഐക്യത്തിന്‍റെ വില മനസിലാക്കുകയും വര്‍ഗീയ, വംശീയ, ലൈംഗിക ചേരിതിരിവുകള്‍ കുറയുമെന്നും കണ്ടെത്തലുണ്ട്. ഇത്കൂടാതെ രാജ്യത്തിന്‍റെ മൊത്തം ജിഡിപി ഉയരുന്നതായും കണ്ടെത്തലുണ്ട്. ടൂറിസം വളരും അതുപോലെത്തന്നെ വിദേശ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതുമാണ് ഇതിന് കാരണമെന്ന് കണക്കാക്കുന്നു. 

എന്നാല്‍ ഈ ട്രെന്‍ഡിന് വിപരീത സംഭവങ്ങളുമുണ്ടാകാറുണ്ടെന്നതാണ് കൗതുകം. 2022ല്‍ അര്‍ജന്‍റീന ജയിച്ചപ്പോള്‍ ‍ജി‍ഡിപി ഒരു ശതമാനം കുറയുകയാണ് ചെയതത്. രാജ്യത്തെ ആളുകള്‍ ആഘോഷത്തില്‍ മുഴുകിയപ്പോള്‍ ഉല്‍പാദനനിരക്ക് കുറഞ്ഞതും, തൊട്ടുപിന്നാലെ വന്ന വരള്‍ച്ച കൃഷിയെ നശിപ്പിച്ചതും രാജ്യത്തെ സാമ്പത്തികനില തുടക്കം തന്നെ മോശമായിരുന്നതുമായിരുന്നു ഇതിന് കാരണം. തൊട്ടടുത്ത വര്‍ഷം അര്‍ജന്‍റീനയുടെ ജിഡിപിക്ക് 1.61 ശതമാനം ഇടിവുമുണ്ടായി എന്ന് കണക്കാക്കുന്നു. 

എന്നാല്‍ അര്‍ജന്‍റീനയ്ക്കുണ്ടായത് സാഹചര്യങ്ങളുടെ സ്വാധീനം കൊണ്ടുണ്ടായ തകര്‍ച്ചയായിരുന്നു. എങ്കിലും ലോകകപ്പ് ജയിക്കുമ്പോള്‍ ആ രാജ്യത്തിനുണ്ടാകുന്ന സന്തോഷം തന്നെയാണ് ഏറ്റവും മികച്ച നേട്ടം എന്ന് തന്നെ കണക്കാക്കാം. 

ENGLISH SUMMARY:

The impact of winning the World Cup extends beyond mere celebration, significantly influencing societal and economic factors. Studies reveal that a nation winning the World Cup experiences a reduction in suicide rates, a surge in birth rates nine months later, and increased hope and unity among its citizens.