Soccer Football - FIFA World Cup 2026 - Group A - Mexico v South Africa - Estadio Azteca, Mexico City, Mexico - June 11, 2026 J Balvin performs during the opening ceremony before the match REUTERS/Eloisa Sanchez
ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടനച്ചടങ്ങുകൾ ആഘോഷമാക്കി ആരാധകര്‍. ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ 'ഡായ് ഡായ്' കൊളംബിയൻ ഗായിക ഷക്കീറയും നൈജീരിയൻ ഗായകൻ ബർണ ബോയും ചേർന്ന് ആലപിച്ചു. ടൈല, ജെ ബാൽവിൻ, മാന, അലക്സാന്ദ്രോ ഫെർണാണ്ടസ്, ബെലിൻഡ, ഡാനി ഓഷ്യൻ, ലീല ഡൗൺസ് തുടങ്ങിയവരും സംഗീത പരിപാടിയിൽ പങ്കാളികളായി. അസ്ടെക്ക സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.
Soccer Football - FIFA World Cup 2026 - Group A - Mexico v South Africa - Estadio Azteca, Mexico City, Mexico - June 11, 2026 Shakira performs during the opening ceremony before the match REUTERS/Kai Pfaffenbach
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്നു രാജ്യങ്ങൾ സഹകരിച്ച് നടത്തുന്ന ഈ ടൂർണമെന്റിൽ, ചരിത്രത്തിലാദ്യമായി 48 ടീമുകളാണ് മത്സരിക്കുന്നത്. പ്രാഥമിക റൗണ്ടിലെ മത്സരങ്ങൾ ഓരോ ഗ്രൂപ്പിലും നാല് ടീമുകൾ വീതമായി 12 ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. നോക്കൗട്ട് ഘട്ടം 29-ന് ആരംഭിക്കും. ജൂലൈ 4 മുതൽ 8 വരെ പ്രീക്വാർട്ടർ മത്സരങ്ങളും, 10 മുതൽ 12 വരെ ക്വാർട്ടർ ഫൈനലുകളും, 15, 16 തീയതികളിൽ സെമി ഫൈനലുകളും നടക്കും. ജൂലൈ 19-ന് ഇന്ത്യൻ സമയം പുലർച്ചെ 12.30-ന് ന്യൂയോർക്ക്/ന്യൂജേഴ്‌സി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം.
Soccer Football - FIFA World Cup 2026 - Group A - Mexico v South Africa - Estadio Azteca, Mexico City, Mexico - June 11, 2026 Performers during the opening ceremony before the match REUTERS/Eloisa Sanchez
16 വർഷങ്ങൾക്ക് മുൻപ്, ജൂൺ 11നാണ് ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിന്റെ ആദ്യ മത്സരം അരങ്ങേറിയത്. ജോഹന്നാസ്ബർഗിലെ സോക്കർ സിറ്റി സ്റ്റേഡിയത്തിൽ അന്ന് കളിച്ച അതേ ടീമുകളാണ് ഇന്നും ഏറ്റുമുട്ടുന്നത്. 1-1 എന്ന സമനിലയിൽ കലാശിച്ച അന്നത്തെ കളിയിൽ നിന്ന് വ്യത്യസ്തമായി, വിജയത്തോടെ തുടങ്ങാനാണ് ഹാവിയർ അഗ്വിറെ പരിശീലനം നൽകുന്ന മെക്സിക്കോയും ഹ്യൂഗോ ബ്രൂസിന്റെ കീഴിലുള്ള ദക്ഷിണാഫ്രിക്കയും ശ്രമിക്കുന്നത്.