അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഫിഫയുടെ സൊമാലിയന്‍ റഫറിക്ക് നാട്ടില്‍ വീരപരിവേഷം. ഒമർ അബ്ദുൾഖാദിർ അർത്താനെ സ്വീകരിക്കാന്‍ സ്റ്റേഡിയം നിറഞ്ഞ് ആരാധകരെത്തി. കഴിഞ്ഞവര്‍ഷത്തെ ആഫ്രിക്കയിലെ മികച്ച റഫറിയും ഫിഫ ലോകകപ്പിൽ മത്സരം നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സോമാലിയക്കാരനുമായ ഒമർ അബ്ദുൾഖാദിർ അർത്താൻ തിരിച്ചെത്തിയപ്പോള്‍ നാടൊന്നാകെ സ്വീകരിക്കാനെത്തി.
സംഘർഷഭരിതമായ സോമാലിയയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അവിസ്മരണീയ യാത്രയെ ആഘോഷിച്ച് ആയിരക്കണക്കിന് ആരാധകർ മൊഗദിഷുവിലെ സ്റ്റേഡിയത്തിൽ തടിച്ചുകൂടി.
ലോകകപ്പിനായി മയാമിയിൽ വിമാനമിറങ്ങിയപ്പോഴാണ് സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്ക പ്രവേശനം നിഷേധിച്ചത്. ഇതോടെ റഫറി പാനലില്‍ നിന്ന് ഫിഫ അർത്താനെ ഒഴിവാക്കി.