ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം.വിജയന്‍റെ പേരിലുള്ള കായികസമുച്ചയം മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഗാനരചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വേടന്‍റെ പാട്ടുകൂടിയായപ്പോൾ കുട്ടികളും മുതിർന്നവരും ആവേശത്തിലായി. പന്തു കളിപ്പാട്ടുപാടി വേദിയെ വേടൻ കോരിത്തരിപ്പിച്ചച്ചോൾ ചുവടുവെക്കാൻ ഐ.എം.വിജയനുമെത്തി. കുട്ടികളും മുതിർന്നവരും ആവേശത്തിലായി.
കാൽനൂറ്റാണ്ടോളം മാലിന്യം കൊണ്ട് മൂക്കുപൊത്തിച്ച അതേ ലാലൂരിൽ കായികലോകം കണ്ണു തള്ളിപ്പോകുന്ന ഐ.എം.വിജയന്‍റെ നാമധേയത്തിലുള്ള കായിക സമുച്ചയം മന്ത്രി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഒരാളുടെ പേരിലും ഇത്രയും വലിയ കായിക സമുച്ചയമില്ല. തനിക്കും തന്‍റെ വീട്ടുകാർക്കും നാട്ടുകാർക്കും ലഭിക്കുന്ന വലിയ അംഗീകാരമാണിതെന്ന് ഐ എം വിജയൻ.
ഇന്ന് രണ്ട് സന്തോഷങ്ങൾ ഉണ്ടായ ദിവസമാണെന്ന് പാട്ടുപാടി വേദിയെ കോരിത്തരിപ്പിച്ച വേടൻ പറഞ്ഞു. നിർമ്മാണം പൂർത്തീകരിച്ച ആദ്യ ഘട്ടത്തിന്‍റെ ഉദ്ഘാടനമാണ് ഇന്നലെ നടന്നത്. ചടങ്ങിൽ കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.