kombans-tvm

സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ ആദ്യ ഹോം മാച്ചില്‍ ആരാധകര്‍ക്ക് വന്‍ ഇളവ് പ്രഖ്യാപിച്ച് തിരുവനന്തപുരം കൊമ്പന്‍സ്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന മല്‍സരത്തിനുള്ള ടിക്കറ്റ് നിരക്കില്‍ 201 രൂപയാണ് ഇളവ്. 300 രൂപയുടെ ടിക്കറ്റ് 99 രൂപയ്ക്ക് ലഭിക്കും. ഇന്നുരാത്രി 10 മണി മുതല്‍ ഓണ്‍ലൈനിലും നേരിട്ടും വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് ഇളവ് ലഭിക്കും.

ഒന്നാം സീസണില്‍ ഒപ്പം നിന്ന ആരാധകര്‍ക്കുള്ള ബംപര്‍ സമ്മാനമാണിതെന്ന് കൊമ്പന്‍സ് മാനേജ്മെന്‍റ് വ്യക്തമാക്കി. ആദ്യ സീസണില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ എത്തിയത് കൊമ്പന്‍സിന്‍റെ മല്‍സരങ്ങള്‍ക്കാണെന്നും അവര്‍ പറഞ്ഞു. ‘ഇതാണ് കളി’ എന്ന ടാഗ്‍ലൈന്‍ അന്വര്‍ഥമാക്കുന്ന പ്രകടനം ഈ സീസണിലും കാഴ്ചവയ്ക്കുമെന്ന് തിരുവനന്തപുരം കൊമ്പന്‍സ് ടീം മാനേജ്മെന്‍റ് പറഞ്ഞു. 

ENGLISH SUMMARY:

Thiruvananthapuram Kombans have announced a major discount for fans ahead of their first home match in the Super League Kerala Football Championship. Tickets priced at ₹300 will now be available for just ₹99, offering a discount of ₹201. The offer will be valid for tickets purchased online or offline starting tonight at 10 PM. The team management described this as a bumper gift for loyal supporters who stood by them in the first season, promising another spirited performance this year.