വന്‍വിവാദങ്ങള്‍ക്കുശേഷവും ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിയെ തഴഞ്ഞ് കാഫ നേഷന്‍സ് കപ്പിനുള്ള ദേശീയ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ഛേത്രിക്ക് പുറമെ മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമ്മദിനും കെ.പി. രാഹുലിനും ടീമില്‍ ഇടം കിട്ടിയില്ല.
ബെംഗളുരുവില്‍ നടന്ന പത്തുദിവസത്തെ ക്യാംപിനൊടുവിലാണു കോച്ച് ഖാലിദ് ജമീല്‍ 23 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചത്. യുവരക്തത്തിനു പ്രാധാന്യം നല്‍കിയുള്ള ടീമെന്നാണു കോച്ചും ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനും അവകാശപെടുന്നതെങ്കിലും പ്രമുഖരുടെ അസാന്നിധ്യമാണു മുഴച്ചുനില്‍ക്കുന്നത്. ഗോള്‍വലയം കാക്കാനായി ഗുര്‍പ്രീത് സിങ് , ഈസ്റ്റ് ബംഗാളിന്‍റെ പ്രതിരോധ താരം അന്‍വര്‍ അലി, സന്തോഷ് ജിങ്കന്‍, ജിതിന്‍ തുടങ്ങിയവര്‍ ടീമില്‍ ഇടം നേടി. എ.ഐ.എഫ്.എഫുമായി ഉടക്കിലുള്ള മോഹന്‍ ബംഗാന്‍ പ്രമുഖരെ വിട്ടുനില്‍കിയിരുന്നില്ല. ഇതോടെ അനിരുദ്ധ് താപ,ദീപക് തക്രി, മന്‍വീര്‍ സിങ്, സഹല്‍ അബ്ദുസമദ്, വിശാല്‍ കൈയ്ത് തുടങ്ങിയവര്‍ പുറത്തായി.
വെള്ളിയാഴ്ച മുതല്‍ തജിക്കിസ്ഥാനിലാണു മത്സരങ്ങള്‍. ഇറാന്‍ അഫ്ഗാനിസ്ഥാന്‍തജിക്കിസ്ഥാന്‍ എന്നിവരാണ് എതിരാളികള്‍. ഒക്ടോബറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് മൂന്നാം റൗണ്ട് യോഗ്യത മത്സരത്തിനു തൊട്ടുമുമ്പുള്ള ടൂര്‍ണമെന്‍റ് ടീമിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.