പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ് ഇന്ത്യയിലേക്ക്. എ.എഫ്.സി ചാംപ്യന്‍സ് ലീഗ് 2 ടൂര്‍ണമെന്‍റിനായാണ് ക്രിസ്റ്റ്യാനോയുടെ അൽ നസർ ടീം ഇന്ത്യയിലെത്തുക.  ടൂര്‍ണമെന്‍റില്‍ അൽ നസറും ഐ.എസ്.എല്‍ ക്ലബായ എഫ്.സി ഗോവയും ഒരേ ഗ്രൂപ്പിലാണ്. എവേ മത്സരത്തിനായി ടീം ഗോവയിലെത്തും. റൊണാള്‍ഡോ വരുന്നതില്‍ സ്ഥിരീകരണമില്ല. ഇന്ത്യയില്‍ നിന്നും മോഹന്‍ബഗാനാണ് എ.എഫ്.സി ചാംപ്യന്‍സ് ലീഗ് 2 ടൂര്‍ണമെന്‍റിന് യോഗ്യത നേടിയ മറ്റൊരു ടീം. 

ENGLISH SUMMARY:

Cristiano Ronaldo's Al Nassr is set to play in India. The team will compete against FC Goa in the AFC Champions League 2 tournament.