കേരളാബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ക്ലബുമായി നിസഹകരണം പ്രഖ്യാപിച്ച് ആരാധകകൂട്ടം മഞ്ഞപ്പട. ബ്ലാസ്റ്റേഴ്സിന്റെ മല്‍സരങ്ങളുടെ ടിക്കറ്റ് മഞ്ഞപ്പട ഇനി വാങ്ങുകയുമില്ല വില്‍ക്കുകയുമില്ല. ഇക്കാര്യമറിയിച്ച് മഞ്ഞപ്പട മാനേജ്മെന്റിന് കത്തയച്ചു. വരും മല്‍സരങ്ങളില്‍ സ്റ്റേഡിയത്തിനകത്തും പുറത്തും പ്രത്യക്ഷ പ്രതിഷേധം സംഘടിപ്പിക്കാനാണ് മഞ്ഞപ്പടയുടെ തീരുമാനം. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും മാനേജ്മെന്റ് തയാറാകാതിരുന്നാല്‍ ക്ലബുമായി ഒരുതരത്തിലും സഹകരിക്കേണ്ടതില്ലെന്നാണ് ആരാധകരുടെ നിലപാട്. ലോകത്ത് ഏറ്റവുമധികം ആരാധകപിന്തുണയുള്ള ക്ലബ്ബുകളില്‍ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്.
മഞ്ഞപ്പടയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
നമ്മുടെ ക്ലബ്ബിന്റെ നിലവിലെ അവസ്ഥ നിങ്ങൾക് അറിയാമല്ലോ. മാനേജ്മെന്റിന്റെ തെറ്റായ പ്രവർത്തികളുടെ പരിണിത ഫലമെന്നോളം എത്തിനിൽക്കുന്ന ടീമിന്റെ ഈ അവസ്ഥയിൽ നമ്മൾ തീർത്തും നിരാശയിലാണ്, ആയതിനാൽ ഇനി മുതൽ ഈ സീസണിൽ മഞ്ഞപ്പട ടിക്കറ്റ് എടുക്കുന്നില്ല എന്ന തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്.ടിക്കറ്റ് വില്പനയിൽ നിന്നും വിട്ടുനിന്നു നമ്മുടെ പ്രതിഷേധം അറിയിക്കുകയാണ്.നമ്മൾ ഒരിക്കലും ടീമിനോടുള്ള പിന്തുണ പിൻവലിയ്ക്കുകയല്ല, ഈസ്റ്റ് ഗാലറിയിൽ മഞ്ഞപ്പടയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. എങ്കിൽ കൂടി മാനേജ്മെന്റുനു എതിരെ സ്റ്റേഡിയത്തിനു അകത്തും പുറത്തും നമ്മൾ പ്രതിഷേധം അറിയിച്ചിരിയ്ക്കും. നമ്മൾ പറഞ്ഞ മാറ്റങ്ങൾ വരാതിടത്തോളം നമ്മൾ ക്ലബ്ബുമായി യാതൊരുവിധ സഹകരണത്തിനും തയ്യാറല്ല.കൂടാതെ മാറ്റങ്ങൾ ഇല്ലാത്തിടത്തോളം കാലം ഇനി വരുന്ന കളികളിൽ സ്റ്റേഡിയത്തിൽ പല തരത്തിലും പ്രതിഷേധ പരിപാടികൾ നമ്മൾ സംഘടിപ്പിക്കുന്നതാണ്. മഞ്ഞപ്പട സ്റ്റേറ്റ് കോർ