TOPICS COVERED

മോഹന്‍ ബാഗനില്‍ നിന്ന് ഈസ്റ്റ് ബംഗാളിലെത്തിയ യുവ താരം അൻവർ അലിക്ക് ലഭിക്കുന്നത് വമ്പൻ തുക. അഞ്ച് വർഷ കരാറിൽ ഈസ്റ്റ് ബം​ഗാളിലെത്തിയ താരത്തിന്റെ ശമ്പള പാക്കേജ് 24 കോടി രൂപയോളമാണ്. 2.50 കോടി രൂപ ഡല്‍ഹി എഫ്സിക്ക് ട്രാന്‍സ്ഫര്‍ ഫീ നല്‍കിയാണ് കൊല്‍ക്കത്ത ക്ലബ് താരത്തെ സ്വന്തമാക്കിയത്. ലോണിൽ മോഹൻ ബ​ഗാനിൽ കളിച്ചുകൊണ്ടിരുന്ന താരം കരാർ റദ്ദാക്കിയാണ് ഈസ്റ്റ് ബം​ഗാളിലെത്തിയത്. ഖേല്‍ നൗ റിപ്പോര്‍ട്ട് പ്രകാരം അന്‍വര്‍ അലിക്ക് 24 കോടി രൂപയാണ് 5 വര്‍ഷത്തേക്ക് നല്‍കുന്നത്. 8.50 കോടി രൂപ ലോയല്‍റ്റി ബോണസ് അടക്കമാണ് ഈ തുക. 

2024 ഓഗസ്റ്റ് 31 മുതല്‍ 2027 ഓഗസറ്റ് 31 വരെ മാസ തവണകളായി 7.50 കോടി രൂപ അൻവർ അലിക്ക് ലഭിക്കും. 2027 ജൂണ്‍ 1 മുതല്‍ 2029 മേയ് 31 വരെ മാസ തവണകളായി 8 കോടി  രൂപ നൽകും. 2027-28 സീസണില്‍ 4 കോടി രൂപ ലോയല്‍റ്റി ബോണസായി ലഭിക്കും. 2028-29 സീസണിൽ  4.50 കോടി രൂപയാണ് ഇന്ത്യൻ താരത്തിന് ഈസ്റ്റ് ബം​ഗാൾ നൽകുന്ന ലോയല്‍റ്റി തുക. അഞ്ച് വർഷത്തെ കരാർ അവസാനിക്കുമ്പോൾ വർഷത്തിൽ ശരാശരി 4.8 കോടി രൂപ പോക്കറ്റിലെത്തുന്ന അൻവർ അലിയായിരിക്കും ഏറ്റവും അധികം തുക ശമ്പളം വാങ്ങുന്ന ഇന്ത്യന്‍ ഫുട്ബോളർ. 

23 കാരനായ അൻവർ അലി ഇതുവരെ 22 തവണ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യ ചാംപ്യൻമാരായ ത്രിരാഷ്ട്ര ടൂർണമെന്റിലും ഇൻർ കോണ്ടിനന്റൽ കപ്പിലും സാഫ് ചാംപ്യൻഷിപ്പിലും ഇന്ത്യൻ പ്രതിരോധ നിര കാത്തത് അൻവർ അലിയായിരുന്നു. കഴിഞ്ഞ സീസണിൽ മോഹൻ ബ​ഗാനായി ഐഎസ്എല്ലിൽ 26 മത്സരങ്ങൾ കളിച്ച താരം മൂന്ന് ​ഗോളും ഒരു അസിസ്റ്റും നടത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

East Bengal signs Anwar Ali with 24 crore salary package for five years