Colombia's midfielder Kevin Castano celebrates his team's victory in the Conmebol 2024 Copa America tournament semi-final football match between Uruguay and Colombia
കോപ്പ അമേരിക്കയില്‍ യുറഗ്വായെ തോല്‍പിച്ച് കൊളംബിയ ഫൈനലില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയുടെ ജയം. 39–ാം മിനിറ്റിൽ മിഡ്ഫീൽഡർ ജെഫേഴ്സൺ ലെര്‍മയാണ് കൊളംബിയയ്ക്കായി വിജയഗോള്‍ നേടിയത്. ഇതോടെ ഫൈനലിൽ അര്‍ജന്‍റീന- കൊളംബിയ മല്‍സരത്തിന് കളമൊരുങ്ങുകയാണ്.
ജെയിംസ് റോഡ്രിഗസിന്റെ അസിസ്റ്റിലാണ് ജഫേഴ്സണ്‍ വിജയഗോള്‍ നേടിയത്. കോര്‍ണറിലൂടെ ലഭിച്ച് പന്ത്, റോഡ്രിഗസ് പെനാല്‍റ്റി ബോക്‌സിലേക്ക് കൈമാറുകയും ജെഫേഴ്സൺ ലേര്‍മ ഹെഡ് ചെയ്ത് ഗോൾ പോസ്റ്റിലേക്ക് കയറ്റുകയുമായിരുന്നു. ഇതോടെ ഒരു കോപ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കുന്ന താരമെന്ന റെക്കോഡ് റോഡ്രിഗസിന് സ്വന്തം. 2021 കോപയിൽ മെസ്സിയുടെ അഞ്ച് അസിസ്റ്റുകളുടെ റെക്കോർഡാണ് റോഡ്രിഗസ് മറികടന്നത്.
ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 5.30നാണ് കോപ്പ ഫൈനല്‍.