euro-cup

യൂറോ കപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ഇംഗ്ലണ്ട് സെമിയില്‍. ഷൂട്ടൗട്ടില്‍ 5–3 നാണ് ഇംഗ്ലണ്ടിന്റെ ജയം. മല്‍സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. മിഡ്ഫീല്‍ഡര്‍മാര്‍ തിളങ്ങയപ്പോള്‍ ഇരു ടീമുകളുടെയും സ്ട്രൈക്കര്‍മാര്‍ നിറം മങ്ങി. സ്വിസ് സ്ട്രൈക്കര്‍ എംബോളോ മല്‍സരത്തിലെ ആദ്യ ഗോള്‍ നേടി. അഞ്ചു  മിനിറ്റിനപ്പുറം ഇംഗ്ലണ്ടിന്റെ മറുപടിയത്തി. ഡെക്‌ലാന്‍ റൈസിന്റെ അസിസ്റ്റില്‍ ബുക്കായോ സാക്ക ഇംഗ്ലണ്ടിനായി സമനില പിടിച്ചു. തുടര്‍ന്നും ഇരു ടീമുകളും നീക്കങ്ങള്‍ നടത്തിയെങ്കിലും വീണ്ടുമൊരു ഗോള്‍ മാത്രം വന്നില്ല.

തുര്‍ക്കിയെ 2–1ന് തോല്‍പിച്ച് നെതര്‍ലന്‍ഡ്സ് യൂറോ കപ്പ് ഫുട്ബോള്‍ സെമിഫൈനലിലേക്ക് കടന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിലായശേഷം രണ്ടാം പകുതിയില്‍ തിരിച്ചടിച്ചാണ് നെതര്‍ലന്‍ഡ്സിന്റെ ജയം. മിനിറ്റില്‍ സ്റ്റെഫാന്റെ ഗോളും, തുര്‍ക്കി താരം മെര്‍ട്ട് മുല്‍ദറുടെ സെല്‍ഫ് ഗോളുമാണ്  നെതര്‍ലന്‍ഡ്സിന് വിജയം സമ്മാനിച്ചത്.ബുധനാഴ്ച രണ്ടാം സെമിഫൈനലില്‍ ഇംഗ്ലണ്ടാണ് നെതര്‍ലന്‍ഡ്സിന്റെ എതിരാളികള്‍. 

ENGLISH SUMMARY:

England beats Switzerland. Enterd to the semi- finals of Euro 2024 soccer tournament.