Uruguay's Mathias Olivera celebrates with teammates defeating Brazil in a penalty shootout during a Copa America quarterfinal
കോപ അമേരിക്ക ക്വാര്‍ട്ടറില്‍ യുറഗ്വായോട് തോറ്റ് ബ്രസീല്‍ പുറത്ത്. യുറഗ്വായുടെ ജയം പെനല്‍റ്റി ഷൂട്ടൗട്ടില്‍. നിശ്ചിതസമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനാലാണ് പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. 4–2നാണ് യുറഗ്വായുടെ ഷൂട്ടൗട്ട് വിജയം.
വ്യാഴാഴ്ച പുലർച്ചെ നടക്കുന്ന രണ്ടാം സെമിയിൽ കൊളംബിയയാണ് യുറഗ്വായുടെ എതിരാളികൾ. ഇന്നു പുലർച്ചെ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ പാനമയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കു തകർത്താണ് കൊളംബിയ സെമിയിൽ കടന്നത്.