സുനില്‍ ഛേത്രിയുടെ ഐതിഹാസിക കരിയറിന് വിരാമം. രാജ്യാന്തര മല്‍സരത്തില്‍ നിന്ന് വിരമിച്ച ഛേത്രിക്ക് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വികാരനിര്‍ഭരമായ യാത്രയപ്പ്. മൈതാനത്ത് നീളത്തിലും കുറുകയും പലവട്ടം ഓടിയിട്ടുള്ള ഛേത്രി കൊല്‍ക്കത്തയിലെ മൈതാനം മുഴുവന്‍ നടന്ന് ആരാധകരോട് നന്ദി പറഞ്ഞു. ഒപ്പം ആരാധകരും ഛേത്രി...ഛേത്രി വിളികളോടെ താരത്തിന് അഭിവാന്ദ്യം അര്‍പ്പിച്ചു.