bumrah-celebration

TOPICS COVERED

ഇന്ത്യയ്ക്കെതിരെ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ ന്യൂസീലന്‍ഡ്. അഞ്ചാംദിവസം അഞ്ചുവിക്കറ്റ് ശേഷിക്കെ 146 റണ്‍സ് പിറകിലാണ് കിവീസ്. രണ്ടുവിക്കറ്റിന് 119 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡിന് മൂന്ന് വിക്കറ്റ് കൂടി നഷ്ടമായി. 65 റണ്‍സെടുത്ത ഡെവന്‍ കോണ്‍വേയെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കിയതോടെ ന്യൂസീലന്‍ഡ് പരുങ്ങലിലായി. തൊട്ടുപിന്നാലെ രചിന്‍ രവീന്ദ്രയെ പ്രസിദ്ധ് കൃഷ്ണയും ഉച്ചഭക്ഷണത്തിന് ശേഷം ടോം ബ്ലന്‍ഡെലിനെ അന്‍ഷുല്‍ കാംബോജും പുറത്താക്കി.  

 

നാലാം ദിനമായ ഇന്നലെ ഒട്ടേറെ റെക്കോര്‍ഡുകള്‍ തിരുത്തിയായിരുന്നു ഇന്ത്യ  ഒന്നാം ഇന്നിങ്സ് 720 റണ്‍സിന് ഡിക്ലയര്‍ ചെയ്തത്.  ടെസ്റ്റ് മല്‍സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 352 റണ്‍സിന്റെ ലീഡുമായാണ് ഇന്ത്യ ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. 

 

118 റണ്‍സ്് ലീഡുമായി കളി പുനരാരംഭിച്ച ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിലാണ് 720 റണ്‍സിന് എടുത്തത്. ഇന്ത്യയ്ക്കായി റിഷഭ് പന്ത് സെഞ്ചുറി നേടി. ധ്രുവ് ജുറെലിന്റെ അര്‍ധ സെഞ്ചുറിയും ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ് സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. 

ENGLISH SUMMARY:

India vs New Zealand test match updates show New Zealand fighting to avoid an innings defeat on the fifth day in Wellington. Rishabh Pant and Washington Sundar played crucial roles as India secured a massive first-innings total.