AP
വെല്ലിങ്ങ്ടണ്‍ ടെസ്റ്റില്‍ ന്യൂസീലന്‍ഡ് മുന്‍നിരയെ എറിഞ്ഞിട്ട് ഇന്ത്യ. ആദ്യ സെഷനില്‍ കിവീസിന് 115 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. നായകന്‍ ടോം ലാഥം ജസ്പ്രീത് ബുമ്രയുടെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ പുറത്തായി. ഡെവന്‍ കോണ്‍വെയെ അന്‍ഷുല്‍ കാംബോജ് പുറത്താക്കി. രചിന്‍ രവീന്ദ്ര 15 റണ്‍സും ഡാരില്‍ മിച്ചല്‍ ഒരു റണ്ണുമെടുത്ത് മടങ്ങി. ജസ്പ്രീത് ബുമ്ര മൂന്നു വിക്കറ്റ് വീഴ്ത്തി. കാംബോജ്, ആകാശ് ദീപ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.
ടോസ് നേടിയ ഇന്ത്യ ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് പേസര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ഋഷഭ് പന്തും ദ്രുവ് ജുറേലും പ്ലെയിങ്ങ് ഇലവനില്‍ ഇടംപിടിച്ചു. വാഷിങ്ടണ്‍ സുന്ദറാണ് ടീമിലെ ഏക സ്പിന്നര്‍.