ipl-players

ഐപിഎല്‍ താരകൈമാറ്റത്തിനുള്ള സമയപരിധി അവസാനിച്ചു. മുഹമ്മദ് ഷമിയെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. കമിന്‍സിന് പിന്നാലെ സ്റ്റാര്‍ക്കും ട്രാവിസ് ഹെഡും ഐപിഎലില്‍ നിന്ന് പിന്‍മാറി. ഡിസംബര്‍ 16നാണ് മിനി താരലേലം. 

താരലേലത്തിന് മുന്‍പ് ഐപിഎല്‍ താരകൈമാറ്റം നടത്താനുള്ള സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഹര്‍ഷല്‍ പട്ടേലിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ നിന്ന് നാലുകോടി രൂപയ്ക്കാണ് കൈമാറ്റം. ഹര്‍ഷലിന്‍റെ ആറാം ഐപിഎല്‍ ടീമാകും ഗുജറാത്ത് ടൈറ്റന്‍സ്.  മുഹമ്മദ് ഷമിയെ  രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് സാം കറണെ പകരം നല്‍കി. സ്പിന്നര്‍ എം സിദ്ധാര്‍ഥയും ലക്നൗവില്‍ നിന്ന് രാജസ്ഥാനിലേക്ക്.

ദീപക് ചഹറിനെ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കി. അര്‍ഷ്ദീപ് സിങ്ങ് സ്ക്വാഡിലേക്ക് എത്തിയതോടെയാണ് ചഹറിനെ മുംബൈ കൈവിട്ടത്. അതേസമയം മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രാവിസ് ഹെഡ് എന്നിവര്‍ അടുത്തവര്‍ഷത്തെ ഐപിഎലില്‍ നിന്ന് പിന്‍മാറി. ആഷസും ലോകകപ്പും ഉള്‍പ്പെടുന്ന രാജ്യാന്തര സീസണായതിലാണ് പിന്‍മാറ്റം. 

ENGLISH SUMMARY:

The IPL player trading window has officially closed ahead of the December 16 mini-auction, featuring major squad shuffles. Rajasthan Royals acquired pacer Mohammed Shami in exchange for Sam Curran alongside spinner M. Siddharth, while Gujarat Titans signed Harshal Patel for Rs 4 crore and Mumbai Indians released Deepak Chahar. Meanwhile, Australian stars Mitchell Starc and Travis Head have pulled out of the upcoming IPL season citing international commitments including the Ashes and World Cup.