mohit-player

അണ്ടര്‍ 19 ഏഷ്യാകപ്പ് ഫൈനലില്‍ തോല്‍വിയിലേക്ക് വീണ ടീം ഇന്ത്യയെ പിടിച്ചുയര്‍ത്തി, കപ്പ് കയ്യില്‍ വെച്ചുകൊടുത്തത് മോഹിത് ഉല്‍വ എന്ന ഗുജറാത്തുകാരനാണ്. പഠിക്കാനുള്ള മടികാരണം ക്രിക്കറ്റ് തിരഞ്ഞെടുത്ത മോഹിത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മോഹന വാഗ്ദാനമായി മാറുകയാണ്.  

 മോഹിത്ത് ക്രീസിലെത്തുമ്പോള്‍ 8ന് 252 എന്ന നിലയില്‍ വിയര്‍ത്തൊലിക്കുകയായിരുന്നു ടീം ഇന്ത്യ. മോഹിത്തിന്റെ തുടക്കം അത്ര മോഹിപ്പിക്കുന്നതായിരുന്നില്ല. പക്ഷേ പിന്നീട് കണ്ടതെല്ലാം ഫ്രെയിം ചെയ്ത് ആരാധകര്‍ നെഞ്ചില്‍  കയറ്റിയിട്ടുണ്ട്. അവസാന പന്തിലെ ബൗണ്ടറിയടക്കം 26 പന്തില്‍ 49 റണ്‍സ്...

മോഹിത്തിനേക്കാള്‍ ക്രിക്കറ്റിനോട് കമ്പം അച്ഛന്‍ മഹേഷ് ഉല്‍വയ്ക്കായിരുന്നു. പക്ഷേ ക്രിക്കറ്റ് താരമാകാന്‍ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. മകനിലൂടെ തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ അച്ഛന്‍ രണ്ടും കല്‍പ്പിച്ചിറങ്ങി. പഠിക്കാന്‍ മടിയുള്ള മോഹിത്ത് വീണിടം വിദ്യയാക്കി, കളിക്കാനിറങ്ങി. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ആശാന്‍ മഹേന്ദ്ര ചൗഹാന്റെ ശിക്ഷണത്തില്‍ മോഹിത്ത് മിന്നാന്‍ തുടങ്ങി. സെപ്റ്റംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന യൂത്ത് ടെസ്റ്റില്‍ 84 പന്തില്‍ 92 റണ്ണെടുത്തു.  ഇന്നിതാ പാക്കിസ്ഥാന്‍ മോഹിച്ചുറപ്പിച്ച കപ്പ് മോഹിത്ത് ഉയര്‍ത്തിയിരിക്കുന്നു. ജയത്തിന് പിന്നാലെ മുഷ്താക്ക് അലി ട്രോഫിക്കുള്ള സൗരാഷ്ട്ര ടീമിലും മോഹിത്തിനെ ഉള്‍പ്പെടുത്തി.

ENGLISH SUMMARY:

Mohit Ratwan played a match-winning knock to secure the Under-19 Asia Cup victory for India against Pakistan. The young prodigy from Gujarat has quickly become the new sensation in Indian cricket.