മുംബൈ ഇന്ത്യന്സ് ക്യാപ്റ്റനായി രോഹിത് ശര്മ മടങ്ങിയെത്തിയേക്കും. നിലവിലെ ക്യാപ്റ്റന് ഹര്ദിക് പാണ്ഡ്യ മുബൈ ഇന്ത്യന്സ് വിട്ടേയ്ക്കും. ട്രേഡ് ഡീലിനായി രണ്ട് ഫ്രാഞ്ചൈസികളുമായി മുബൈ ഇന്ത്യന്സ് ചര്ച്ച നടത്തുന്നുവെന്നാണ് സൂചന.
ഹാർദിക് പാണ്ഡ്യയ്ക്ക് കീഴിലെ നിരാശമാത്രം നിറഞ്ഞ കാലഘട്ടത്തിന് ശേഷം മുബൈ ഇന്ത്യന്സിന്റെ ക്യാപ്റ്റന്സി രോഹിത് ശര്മയിലേയ്ക്ക് തിരിച്ചെത്തുന്നു. മുബൈ ഇന്ത്യന്സിനെ അഞ്ചുവട്ടം കിരീടത്തിലേയ്ക്ക് നയിച്ച രോഹിത്തിന് ഹര്ദിക് പാണ്ഡ്യയുടെ വരവോടെയാണ് നായകസ്ഥാനം നഷ്ടമായത്.
2024 സീസണിന് മുന്നോടിയായുള്ള നേതൃത്വ മാറ്റം ഫ്രാഞ്ചൈസി പ്രതീക്ഷിച്ച ഫലം നൽകിയില്ല. 2020ന് ശേഷം മുംബൈ ഇന്ത്യന്സിന് ഫൈനലില് പോലും ഇടംനേടാനായില്ല. സൂര്യകുമാർ യാദവിനെയും തിലക് വർമ്മയെയും നായകസ്ഥാനത്തേക്ക് ആദ്യഘട്ടത്തില് പരിഗണിച്ചിരുന്നു എങ്കിലും രോഹിത്തിന്റെ പരിചയസമ്പത്തുമായിരിക്കും ഫ്രാഞ്ചൈസിക്ക് കൂടുതൽ ഗുണകരമാകുക എന്ന തീരുാമനത്തിലേയ്ക്ക് മുബൈ മാനേജ്മെന്റ് എത്തിയെന്നാണ് സൂചന.
അതേസമയം ഹര്ദിക് മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് മാറിയേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസുമാണ് സാധ്യതകളില് മുന്നില്.