Yashasvi-Jaiswal

രഞ്ജി ട്രോഫിയില്‍ വിക്കറ്റ് കീപ്പിങ്ങില്‍ കൂടി കൈവച്ച് മുംൈബ താരം യശസ്വി ജയ്സ്വാള്‍. ചണ്ഡിഗഡിനെതിരായ മല്‍സരത്തിന്റെ ഇടവേളയിലും താരം പരിശീലനം നടത്തി. ഒന്നാം ഇന്നിങ്സില്‍ ജയ്സ്വാള്‍ പൂജ്യത്തിന് പുറത്തായിരുന്നു. 

 

ഇന്ത്യയുടെ റെഡ് ബോള്‍ ടീമില്‍ ഇടംകിട്ടാന്‍ വിക്കറ്റ് കീപ്പിങ്ങും പരീക്ഷിക്കുകയാണ് യശസ്വി ജയ്സ്വാള്‍. രഞ്ജി ട്രോഫിയില്‍ മുംൈബ ടീമിന്റെ പരിശീലന മല്‍സരത്തിലാണ് യശസ്വി ജയ്സ്വാള്‍ വിക്കറ്റ് കീപ്പറായത്. ഏകദേശം പത്ത് ഓവറുകളില്‍ വിക്കറ്റിന് പിന്നില്‍ ജയ്സ്വാളായിരുന്നു.  വിക്കറ്റ് കീപ്പിങ്ങ് പരിശീലനം ജെയ്സ്വാള്‍ കാര്യമായെടുത്തിരിക്കുകയാണെന്ന് മുംൈബ ക്യാപ്റ്റന്‍ സിദ്ധേഷ് ലോഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വാങ്കഡെ സ്റ്റേഡിയത്തില്‍ ചണ്ഡിഗഡിനെതിരായ സീസണിലെ ആദ്യമല്‍സരത്തിന്റെ ഇടവേളയില്‍ ജെയ്സ്വാള്‍ വിക്കറ്റ് കീപ്പിങ്ങ് പരിശീനം നടത്തിയിരുന്നു. 

 

ലെഗ്സ്പിന്‍ ബോളിങ്ങ് പരിശീലിക്കുന്നത് കൂടതെയാണ് ഇപ്പോള്‍ വിക്കറ്റ് കീപ്പിങ്ങും. വിക്കറ്റ് കീപ്പിങ്ങ് പരീക്ഷണം ഇന്ത്യയുടെ ഏകദിന – ട്വന്റി 20 ടീമുകളില്‍ ഇടംപിടിക്കാനെന്നാണ് സൂചന. എന്നാല്‍ 24ാം വയസില്‍ വിക്കറ്റ് കീപ്പിങ്ങ് പരിശീലിക്കുന്നതില്‍ മുന്‍താരം വസീം ജാഫര്‍ സംശയം പ്രകടിപ്പിച്ചു. വർഷങ്ങളോളം പരിശീലനം ആവശ്യമുള്ള ശാരീരികമായും സാങ്കേതികമായും വെല്ലുവിളി നിറഞ്ഞ ഒരു സ്പെഷ്യലിസ്റ്റ് റോൾ ആണ് വിക്കറ്റ് കീപ്പിങ്ങെന്നാണ് ജാഫറിന്റെ വാദം. പുതിയതും കഠിനവുമായ ഒരു കഴിവിലേക്ക് ശ്രദ്ധ തിരിക്കുന്നതിന് പകരം ബാറ്റിങ്ങ് ശക്തിപ്പെടുത്തുന്നതിൽ ജയ്‌സ്വാൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുൻ മുംബൈ ക്യാപ്റ്റൻ നിർദ്ദേശിച്ചു.

ENGLISH SUMMARY:

Yashasvi Jaiswal wicketkeeping practice in the Ranji Trophy has sparked discussions about his new role in Indian cricket. The Mumbai opener is experimenting behind the stumps to expand his skill set despite expert skepticism.