India's Manav Suthar celebrates the dismissal of Sri Lanka's Dinesh Chandimal during the day three of the first cricket test match between Sri Lanka and India In Galle, Sri Lanka, Monday, Aug. 17, 2026. (AP Photo/Eranga Jayawardena)

  • ഗോള്‍ ടെസ്റ്റില്‍ ഇന്ത്യ 183 റണ്‍സിന് ലീഡ് ചെയ്യുകയാണ്. സുതാറിന്‍റെ നാലു വിക്കറ്റിന് പുറമെ ജഡേജ മൂന്നും കുല്‍ദീപ് , സിറാജ്,പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് വീതവും വീഴ്ത്തി

എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റ്, ദിനേഷ് ചണ്ഡിമലിനെ (0) മടക്കി അയച്ചാണ് ഗോളില്‍ മാനവ് സുതാര്‍ ലങ്കയിലെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ മൂന്ന് വിക്കറ്റുകള്‍ കൂടി 24കാരന്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ക്ക് മുന്നില്‍ കറങ്ങി വീണു.  കളിയുടെ ഗതി തിരിച്ചുവിട്ട് ലങ്കന്‍ താരങ്ങളെ കടുത്ത സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടതും സുതാറാണെന്ന് പറയേണ്ടി വരും. ഇടങ്കയ്യന്‍ സ്പിന്നര്‍മാരില്‍ തന്നെ മികച്ച പ്രകടനമാണ് താരത്തിന്റേത്. എറിഞ്ഞ പന്തുകളില്‍ 74 ശതമാനത്തിന്റെയും ടേണ്‍ 4.5 ഡിഗ്രിയാണ്. സാക്ഷാല്‍ രവീന്ദ്ര ജഡേജ (58.2%)യെയും കുല്‍ദീപിനെ (50%)യും മറികടക്കുന്നതാണ് ഈ കണക്ക്. Also Read: കണ്ടു നിന്നവര്‍ക്ക് വൗ! കമിന്‍ഡു മെന്‍ഡിസിനെ പറന്നു പിടിച്ച് ഗില്‍; ശ്രീലങ്കയ്ക്ക് സ്പിന്‍ ഷോക്ക്

ലങ്കന്‍ പര്യടനത്തിന് മുന്നോടിയായി ബിസിസിഐ സെന്റര്‍ ഫോര്‍ എക്സലന്‍സില്‍ നടന്ന പത്ത് ദിവസത്തെ പരിശീലനമാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചതെന്ന് താരം മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുറസ്സായതും വിശാലവും വായുസഞ്ചാരം യഥേഷ്ടമുള്ളതുമായ മൈതാനത്ത് കൂക്കബുറ പന്തുകളുപയോഗിച്ച് താന്‍ പരിശീലനം നടത്തിയിരുന്നുവെന്നും കോച്ചുമാരുടെ പ്രത്യേക നിര്‍ദശേങ്ങള്‍ ലഭിച്ചുവെന്നും സുതാര്‍ പറഞ്ഞു. 'അഫ്ഗാനെതിരായ ടെസ്റ്റിന് പിന്നാലെ ഞാന്‍ കൂക്കബുറ പന്തുപയോഗിച്ച് പരിശീലിച്ചു. വിക്കറ്റ് ആവശ്യപ്പെടുന്നത് പോലെ ലെങ്തും വേഗതയും കൃത്യമാക്കി പന്തെറിയുകയാണ് ഞാന്‍ ചെയ്തത്'- താരം കൂട്ടിച്ചേര്‍ത്തു.

'ആദ്യ സെഷനില്‍ തന്നെ വിക്കറ്റ് വീഴ്ത്തുകയായിരുന്നു ലക്ഷ്യം. അത് നടന്നു. രണ്ടാം സെഷനില്‍ അത് സാധിച്ചില്ല. പക്ഷേ മൂന്നാം സെഷനില്‍ ഫലം കിട്ടി. നല്ല ഏരിയയില്‍ നല്ല രീതിയില്‍ ബൗള്‍ ചെയ്യുക എന്നതിലായിരുന്നു ശ്രദ്ധ. ലങ്കന്‍ താരങ്ങള്‍ കൃത്യമായി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തിരുന്നു. അതനുസരിച്ച് പന്തെറിയുന്നത് മാറ്റാന്‍ കഴിഞ്ഞു. ജഡേജയുടെ അനുഭവ സമ്പത്തും സ്ഥിരതയും കളിയിലുടനീളം പ്രചോദനമായെന്നും' സുതാര്‍ കൂട്ടിച്ചേര്‍ത്തു. .  ലങ്കയ്ക്കെതിരായ മൂന്ന് വിക്കറ്റ് നേട്ടത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ രവീന്ദ്ര ജഡേജ 350 വിക്കറ്റുകള്‍ തികച്ചു. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായും ജഡേജ മാറി.  കപില്‍ദേവിന് ശേഷം ടെസ്റ്റില്‍ 4000 റണ്‍സും 350 വിക്കറ്റും തികച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ജഡേജ സ്വന്തമാക്കി.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 183 റണ്‍സിന് ലീഡ് ചെയ്യുകയാണ്. ജഡേജ മൂന്നും കുല്‍ദീപ് , സിറാജ്,പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ത്യയെ 462 റണ്‍സില്‍ പുറത്താക്കി ബാറ്റിങിനിറങ്ങിയ ലങ്കയ്ക്ക് തുടക്കം പിഴച്ചിരുന്നു. ഓപ്പണര്‍ നിഷാന്‍ ഫെര്‍ണാണ്ടോയെ മടക്കി സിറാജാണ് ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കം നല്‍കിയത്. അഞ്ചിന് 90 ലേക്ക് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ലങ്കയെ വരിഞ്ഞുകെട്ടിയപ്പോള്‍ ആറാം വിക്കറ്റിലെ സോനല്‍– ഡിക്​വെല്ല സഖ്യമാണ് രക്ഷിച്ചത്.

ENGLISH SUMMARY:

Left-arm spinner Manav Sutar stole the spotlight with an impressive four-wicket haul against Sri Lanka, outperforming senior spinners Ravindra Jadeja and Kuldeep Yadav in spin metrics. Sutar attributed his stellar performance to specialized training at the BCCI Centre of Excellence following the Afghanistan test. India seized control of the first test by building a strong 183-run lead, backed by disciplined bowling performances from Jadeja, Siraj, and the bowling attack.