kclgully

കേരള ക്രിക്കറ്റ് ലീഗിന്‍റെ ഫാന്‍സ് ആവേശത്തില്‍ പങ്കാളിയായി മനോരമ ന്യൂസും. കെ.സി.എല്‍ പ്രചരണാര്‍ത്ഥം മനോരമ ന്യൂസ് സംഘടിപ്പിച്ച ഗലി ക്രിക്കറ്റ് ചാലഞ്ചില്‍ താരങ്ങളും ആരാധകരും നേര്‍ക്കുനേരെത്തി. തിരുവനന്തപുരം സി.ഇ.ടി എഞ്ചിനീയറിങ് കോളജിലാണ് ഗലി ക്രിക്കറ്റ് ചാലഞ്ചിന് തുടക്കമായത്. 

കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന്‍റെ ബാറ്റിങ് താരം കൃഷ്ണ ദേവും ബൗളര്‍ ഇബ്നുല്‍ അഫ്താബുമായിരുന്നു ആദ്യത്തെ ഗലി ക്രിക്കറ്റ് ചാലഞ്ചില്‍ പങ്കാളികളായത്. സി.ഇ.ടി എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികളുടെ രണ്ട് ടീമുകളില്‍ ഓരോന്നിലും ഇരുവരും ചേര്‍ന്നു. തുടര്‍ന്ന് രണ്ടോവര്‍ വീതമുള്ള മത്സരം. 

ഇബ്നുല്‍ അഫ്താബിന്‍റെ ടീം ആദ്യം ബാറ്റ് ചെയ്ത് നേടിയ 28 റണ്‍സ് കൃഷ്ണ ദേവിന്‍റെ ടീം അവസാന ബോളില്‍ സിക്സറടിച്ച് മറികടന്നു. ആക്കുളത്തെ ബെല്ലിന്‍ ടര്‍ഫിലായിരുന്നു രണ്ടാമത്തെ ചാലഞ്ച്. ട്രിവാന്‍ഡ്രം റോയല്‍സിന്‍റെ ബാറ്റിങ് താരം അജീഷും ബൗളര്‍ ശ്രീഹരി നായര്‍ക്കും ചാലഞ്ചുമായി എത്തിയത് ആക്കുളത്തെ ക്രിക്കറ്റ് ആരാധകര്‍. പന്ത്രണ്ട് ബോളില്‍ 40 റണ്‍സ് എന്നതായിരുന്നു അജീഷിന് നല്‍കിയ ചാലഞ്ച്. 

പന്ത്രണ്ട് ബോളില്‍ മൂന്ന് വിക്കറ്റ് വീഴ്ത്താനായിരുന്നു ശ്രീഹരിക്കുള്ള വെല്ലുവിളി. കേരള ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ആരാധകര്‍ക്കായി ചാലഞ്ചിന്‍റെ ഭാഗമായി ഒരുക്കി. വിജയികള്‍ക്ക് കെ.സി.എല്‍ ഫാന്‍സ് ടീ ഷര്‍ട്ട് സമ്മാനമായി നല്കി. 

ENGLISH SUMMARY:

Malayala Manorama Online News actively participated in the fan fervor of the Kerala Cricket League. The Galley Cricket Challenge, organized by Manorama News for KCL promotion, saw a face-off between stars and fans.